Kannur Airport: കണ്ണൂർ: കേരളത്തിലെ നാലാമത്തെ രാജ്യാന്തര വിമാനത്താവളമായ കണ്ണൂരിലേക്ക് കൂടുതൽ വിമാനങ്ങളെത്തിക്കാനുളള ശ്രമങ്ങൾ തുടരുന്നു. പ്രമുഖ വിമാന കമ്പനിയായ ഗോ എയറാണ് ഏറ്റവും പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കണ്ണൂരിൽ നിന്നും ഇന്ത്യയിലെ ഏറ്റവും ജനത്തിരക്കേറിയ നഗരമായ മുംബൈയിലേക്കാണ് വിമാനം പറത്തുന്നത്. പ്രതിദിന സർവ്വീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് ഒരു മണിക്ക് മുംബൈയിലെത്തും.
Read More: ദുബായിൽ നിന്ന് കോഴിക്കോടേക്ക് നേരിട്ട് വിമാനം
മുംബൈയിൽ നിന്നും നിന്നും രാത്രി 12.45 നാണ് കണ്ണൂർ വിമാനത്താവളത്തിലേക്കുളള വിമാനം. ഇത് പുലർച്ചെ 2.45 ഓടെ കണ്ണൂരിലെത്തും. അതേസമയം, കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലേക്ക് ദുബായിൽ നിന്ന് നേരിട്ടുളള വിമാന സർവ്വീസും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായ ഫ്‌ളൈ ദുബായ് വിമാന കമ്പനിയാണ് കോഴിക്കോടേയ്ക്ക് നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കുന്നത്.
ഇതോടെ കോഴിക്കോടേയ്ക്ക് നേരിട്ട് വിമാന സർവ്വീസ് നടത്തുന്ന ആദ്യത്തെ ദുബായ് വിമാന കമ്പനിയായി ഫ്‌ളൈ ദുബായ് മാറും. 2019 ഫെബ്രുവരി ഒന്നു മുതല്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ മൂന്നു സർവ്വീസുകളാണ് ആരംഭിക്കുന്നത്.
നിലവില്‍ ഫ്‌ളൈ ദുബായ്ക്ക് ഇന്ത്യയിലെ എട്ട് സ്ഥലങ്ങളിലേക്ക് നേരിട്ട് വിമാന സര്‍വ്വീസുകളുണ്ട്. കോഴിക്കോടു നിന്ന് ദുബായിലേക്കും തിരികെയും യാത്ര ചെയ്യുന്നവര്‍ക്ക് ബിസിനസ് ക്ലാസ് സൗകര്യങ്ങളായ ചെക്ക് ഇന്‍ സേവനത്തിലെ മുന്‍ഗണന, സൗകര്യപ്രദവും വിശാലവുമായ സീറ്റ്, വൈവിധ്യമാര്‍ന്ന ഭക്ഷണം എന്നിവ ഒരുക്കും.
Read More: കണ്ണൂർ വിമാനയാത്ര വിവാദം; സർക്കാർ പണം ഉപയോഗിച്ചിട്ടില്ലെന്ന് ഒഡെപെകും കിയാലും
ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്നവര്‍ക്ക് അവരുടെ യാത്രാ ആവശ്യമനുസരിച്ചുള്ള ടിക്കറ്റ് നിരക്ക് തിരഞ്ഞെടുക്കാന്‍ കഴിയുമെന്നും ഫ്‌ളൈ ദുബായ് അധികൃതര്‍ അറിയിച്ചു. ദുബായില്‍ നിന്ന് കോഴിക്കോടേയ്ക്കുള്ള ബിസിനസ് ക്ലാസ് ടിക്കറ്റ് നിരക്കുകള്‍ 54,075 രൂപ മുതലും, ദുബായിലേക്കുള്ള എക്കണോമി ക്ലാസ് നിരക്കുകള്‍ 13,000 രൂപ മുതലുമാണ്. ടിക്കറ്റുകള്‍ ഫ്‌ളൈ ദുബായ് വെബ്‌സൈറ്റില്‍ (flydubai.com) നിന്നും, കസ്റ്റമര്‍ കേന്ദ്രത്തില്‍ (+971 600 54 44 45) നിന്നും ഫ്‌ളൈ ദുബായ് ഷോപ്പുകളില്‍ നിന്നും ട്രാവല്‍ പാര്‍ട്‌ണേഴ്‌സില്‍ നിന്നും വാങ്ങാന്‍ കഴിയും.