scorecardresearch

കോവിഡ് രോഗവും രക്തത്തിലെ പഞ്ചസാര വ്യതിയാനവും ത്രിദിന ആഗോള സമ്മേളനം ഒമ്പത് മുതൽ

സമ്മേളനത്തിൽ 150 തിലധികം പ്രമേഹ വിദഗ്ധർ, ശാസ്ത്രജ്ഞന്മാർ, ഗവേഷകർ എന്നിവർ പങ്കെടുക്കും

Global Diabetes Conference
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഒന്‍പതാമത് ആഗോള പ്രമേഹ സമ്മേളനം ജൂലൈ ഒന്‍പതിന് ആരംഭിക്കും. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ വിർച്വലായാണ് സമ്മേളനം. ഏറ്റവും പുതിയ കോവിഡ് പ്രമേഹ ചികിത്സാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ത്രിദിന വിദ്യാഭ്യാസ പരിപാടിയില്‍ ചര്‍ച്ച ചെയ്യും.

ജൂലൈ 10 നാല് മണിക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ലോകാരോഗ്യ സംഘടനയിലെ ഡോ. ചെറിയാൻ വർഗീസ് സ്വിറ്റ്സർലാൻഡിൽ നിന്നും മുഖ്യ പ്രഭാഷണം നടത്തും. ജെ.പി.ഇ.എഫ് (JPEF-Jothydev’s Professional Education Forum) ആഗോള പ്രമേഹ സമ്മേളനം മൂന്ന് ഹാളുകളില്‍ വിർച്വൽ ആയി ഒരേ സമയം നടക്കും.

സമ്മേളനത്തിൽ 150 തിലധികം പ്രമേഹ വിദഗ്ധർ, ശാസ്ത്രജ്ഞന്മാർ, ഗവേഷകർ എന്നിവർ പങ്കെടുക്കും. ഇന്ത്യയ്ക്ക് പുറമെ, യു എസ് എ, യുകെ, ജർമനി, ഓസ്‌ട്രേലിയ, കാനഡ, സ്ലൊവെനിയ, ഇസ്രായേൽ, ഈജിപ്റ്റ്, ഒമാൻ, എന്നിവിടങ്ങളിൽ നിന്നും പ്രഭാഷണങ്ങൾ നടത്തും. ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയ 3500 ഓളം ആരോഗ്യപ്രവർത്തകർ ഈ ആരോഗ്യ വിദ്യാഭ്യാസ പരിപാടിയിൽ പങ്കെടുക്കും.

കോവിഡ് മഹാമാരിയെ തുടർന്ന് മരണങ്ങൾക്കും, ഫംഗൽ ബാധ ഉൾപ്പെടെ ഉള്ള സങ്കീർണതകൾക്കും പ്രധാന കാരണമായി മാറിയത് രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങൾ ആണെന്ന നിഗമനങ്ങൾ പുറത്തുവന്നു കഴിഞ്ഞുവെന്ന് ഡോ. ജ്യോതിദേവ് കേശദേവ് പറഞ്ഞു.

പ്രമേഹമില്ലാത്തവരിൽ പോലും രക്തത്തിലെ വ്യതിയാനങ്ങൾ കണ്ടുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒമ്പതാമത് ആഗോള പ്രമേഹ സമ്മേളനത്തിൽ ഈ വിഷയം കാലിക പ്രസക്തിയുടെ അടിസ്ഥാനത്തിൽ മുഖ്യപ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്.

പി കേശവദേവ് ട്രസ്റ്റി​​​ന്റെ നേതൃത്വത്തിലാണ് ആഗോള പ്രമേഹ സമ്മേളനം നടത്തുന്നതെന്ന് ഡോ. ജ്യോതിദേവ് കേശവദേവ്, ഡോ. അരുൺ ശങ്കർ, ഗോപിക കൃഷ്ണൻ എന്നിവർ അറിയിച്ചു.

Also Read: സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് 13 പേര്‍ക്ക് രോഗം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Global diabetes conference starts on friday