scorecardresearch

ആഗോള അയ്യപ്പ സംഗമം; ചെലവ് കണക്കുകൾ നേരിട്ട് പരിശോധിക്കാൻ ഹൈക്കോടതി

ഓഡിറ്റ് വിഭാഗത്തിന് കൈമാറിയ രേഖകൾ കോടതിയിൽ ഹാജരാക്കാൻ ദേവസ്വം ബെഞ്ച് നിർദേശം നൽകി

ഓഡിറ്റ് വിഭാഗത്തിന് കൈമാറിയ രേഖകൾ കോടതിയിൽ ഹാജരാക്കാൻ ദേവസ്വം ബെഞ്ച് നിർദേശം നൽകി

author-image
WebDesk
New Update
ayyappa sangamam

ഫയൽ ഫൊട്ടോ

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിൻ്റെ ചെലവ് കണക്കുകൾ ഹൈക്കോടതി നേരിട്ട് പരിശോധിക്കും. ഓഡിറ്റ് വിഭാഗത്തിന് കൈമാറിയ രേഖകൾ കോടതിയിൽ ഹാജരാക്കാൻ ദേവസ്വം ബെഞ്ച് നിർദേശം നൽകി. ഓഡിറ്റർമാരായ വിജയൻ അസോസിയേറ്റ്സിനെ കോടതി കേസിൽ കക്ഷി ചേർത്തു. 

Advertisment

പുതുക്കിയ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ബോർഡ് സമയം ചോദിക്കാനിരിക്കെയാണ് കോടതി നേരിട്ട് കണക്ക് പരിശോധിക്കാൻ തീരുമാനിച്ചത്. ഓഡിറ്റ് റിപ്പോർട്ടിൽ പിശകുണ്ടെന്നാണ് ബോർഡിൻ്റെ വാദം. അയ്യപ്പ സംഗമം നടത്തിപ്പിന് 7.11 കോടി ചെലവായെന്നാണ് കരാർ കമ്പനി പറയുന്നത്. 4.99 കോടി കൊടുക്കാമെന്നാണ് ബോർഡിൻ്റെ നിലപാട്. അയ്യപ്പ സംഗമത്തിന് ബോർഡിൻ്റെ പണം ചെലവഴിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു.

Also Read: ആചാരം സംരക്ഷിക്കണപ്പെടണം; ശബരിമല യുവതീപ്രവേശനത്തിൽ നിലപാട് തിരുത്തി ദേവസ്വം ബോർഡ്

Advertisment

അതേസമയം, ശബരിമല യുവതീപ്രവേശനത്തിൽ നിലപാട് തിരുത്താൻ ഒരുങ്ങുകയാണ് ദേവസ്വം ബോർഡ്. ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന നിലപാടാണ് ദേവസ്വം ബേർഡ് സ്വീകരിച്ചിരിക്കുന്നത്. യുവതീപ്രവേശനത്തെ അനുകൂലിച്ച് 2019ൽ സമർപ്പിച്ച സത്യവാങ്മൂലം സുപ്രീം കോടതിയിൽ തിരുത്തും.

Read More: മഞ്ഞുമ്മൽ ബോയ്‌സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

Sabarimala High Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: