കൊച്ചി: കൊച്ചിയിൽ നാവികസേന ഗ്ലൈഡര്‍ തകർന്നുവീണു. അപകടത്തിൽ രണ്ട് ഉദ്യോഗസ്ഥർ മരിച്ചു.
ഇന്നു രാവിലെയാണ് സംഭവം. രാവിലെ ഏഴിനു പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം. നാവികസേനയുടെ ഐഎൻഎസ് ഗരുഡയാണ് അപകടത്തിൽപ്പെട്ടത്.
ലഫ്.രാജീവ് ഝാ (39), സുനിൽ കുമാർ (29) (പെറ്റി ഓഫീസർ, ഇലക്‌ട്രിക്കൽ എയർ) എന്നിവരാണ് ഗ്ലെെഡറിനുള്ളിൽ ഉണ്ടായിരുന്നത്. ഇരുവരെയും ഗുരുതര പരുക്കുകളോടെ നാവികസേനയുടെ സഞ്ജീവനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.
Read Also: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളംകൂട്ടാൻ നിർദേശം
കൊച്ചി തോപ്പുംപടി പാലത്തിനു സമീപമാണ് അപകടമുണ്ടായത്. ഗ്ലൈഡര്‍ പൂർണമായി തകർന്ന നിലയിലാണ്.
ഗ്ലൈഡര്‍ തകർന്നുവീഴാനുള്ള കാരണം വ്യക്തമല്ല. നാവികസേനാ ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണം നടത്തുകയാണ്. ദക്ഷിണ നാവികസേന അന്വേഷണത്തിനു ഉത്തരവിട്ടു.
മരിച്ച ലഫ്.രാജീവ് ഷാ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. സുനിൽ കുമാർ അവിവാഹിതനാണ്.