തിരുവനന്തപുരം: പാറകുളത്തില്‍ കാൽവഴുതി വീണു മൂന്നു വിദ്യാർത്ഥിനികൾ മുങ്ങിമരിച്ചു. മരിച്ച മൂന്നു കുട്ടികളും ബന്ധുക്കളാണ്. പാറക്കുളം സന്ദർശിക്കാനെത്തിയ 5 പെൺകുട്ടികളിൽ 3 പേരാണ് ദുരന്തത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം.

മൂന്നാമിള ബീനാലയത്തിൽ സിറാജുദീന്റെയും ബീനയുടെയും മകൾ സൈനബ (15), മൂന്നാമിള ഇടപ്പാറയിൽ ജുമാന (15), ഞാറയിൽക്കോണം അമ്പിളിമുക്ക് തഫ്നീമൻസിലിൽ കമാലുദീന്റെ മകൾ ഷിഹാന (17) എന്നിവരാണു മരിച്ചത്.

സൈനബയും ജുമാനയും പത്താം ക്ലാസ് പരീക്ഷയെഴുതിയിരിക്കുകയാണ്. ഷിഹാന പ്ലസ് വൺ പരീക്ഷയെഴുതിയിരിക്കുകയാണ്. വിദ്യാർത്ഥിനികളുടെ മരണം നാടിനെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ