ഗേൾസ്, ബോയ്സ് സ്കൂളുകൾ മിക്സഡാക്കാൻ പിടിഎ തീരുമാനം മതിയെന്ന് വിദ്യാഭ്യാസ മന്ത്രി

കുട്ടികൾ ഒന്നിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി

v shivankutty, ldf, ie malayalam

കാസർഗോഡ്: ഗേൾസ്, ബോയ്സ് സ്കൂളുകൾ മിക്സഡ് ആക്കാൻ പിടിഎ തീരുമാനം മതിയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുക്കില്ല. പിടിഎ തീരുമാനിച്ചാൽ വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നൽകും. സംസ്ഥാനത്ത് ഗേൾസ്, ബോയ്സ് സ്കൂളുകൾ കുറയ്ക്കും. കുട്ടികൾ ഒന്നിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കും. നിലവിലെ സ്കൂൾ സമയം മാറ്റില്ലെന്നും മന്ത്രി പറഞ്ഞു.

നേരത്തെ, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയിരുന്നു. കോഴിക്കോട് ജില്ലയിലെ ബാലുശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പദ്ധതി ഉദ്ഘാടനം. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ പാന്റും ഷര്‍ട്ടുമാണ് ഇത്തവണ പ്രവേശനം നേടിയ പ്ലസ് വണ്‍ ബാച്ചിലെ കുട്ടികളുടെ യൂണിഫോം.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഓണ്‍ലൈനാണു പദ്ധതി ഉദ്ഘാടനം ചെയ്തത്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുമെന്നും ഏറ്റവും സൗകര്യപ്രദമെന്നതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രാധാന്യമെന്നു മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ലിംഗഭേദമില്ലാതെ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും വ്യക്തമാക്കിയിരുന്നു.

Read More: എസ്എസ്എൽസി പരീക്ഷ മാർച്ച് 31 ന് തുടങ്ങും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Girls and boys school will reduce in kerala says v shivankutty

The moderation of comments is automated and not cleared manually by malayalam.indianexpress.com