ആലപ്പുഴ: മാന്നാറില്‍ വീട് ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കൊട്ടുവിളയില്‍ ബിന്ദുവിനെയാണ് തട്ടിക്കൊണ്ടുപോയത്. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബിന്ദു ഗള്‍ഫില്‍ നിന്നുമെത്തിയത്. സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സംശയിക്കുന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
ബിന്ദുവിന്റെ പക്കലുള്ള സ്വര്‍ണം ആവശ്യപ്പെട്ട് കുറച്ച് പേര്‍ കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയിരുന്നുവെന്നും കൈവശം ഇല്ലെന്നറിയിച്ചതിനെ തുടര്‍ന്ന് മടങ്ങിയെന്നും പരാതിക്കാര്‍ പറയുന്നു. പിന്നീട് ഇന്ന് പുലര്‍ച്ചെ ഒരു സംഘം വീട്ടിലെത്തി വീട് ആക്രമിച്ച് ബിന്ദുവിനെ കടത്തികൊണ്ട് പോവുകയായിരുന്നു. ദുബായിൽ താമസമാക്കിയിരുന്ന ബിന്ദു ഫെബ്രുവരി 19-ാം തായതിയാണ് നാട്ടിൽ എത്തിയത്.