scorecardresearch

ബിരുദ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചതായി പരാതി

ഹോസ്റ്റലില്‍നിന്ന് വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി

ഹോസ്റ്റലില്‍നിന്ന് വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി

author-image
WebDesk
New Update
Kochi|crime news

മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെ പീഡന പരാതിയുമായി വനിതാ ഡോക്ടര്‍| പ്രതീകാത്മക ചിത്രം

കോഴിക്കോട്: താമരശേരിയില്‍ ബിരുദ വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചതായി പരാതി. വിദ്യാര്‍ഥിനിക്ക് ലഹരിമരുന്ന് നല്‍കിയ ശേഷം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതാാണ് പൊലീസ് പറയുന്നത്. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

Advertisment

ചൊവ്വാഴ്ച, ഹോസ്റ്റലില്‍നിന്ന് വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. തിരിച്ച് ഹോസ്റ്റലില്‍ എത്താത്തിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ വീട്ടില്‍ വിളിച്ച് അന്വേഷിച്ചു. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ അന്വേഷണത്തിലാണ് താമരശേരി ചുരത്തിലെ ഒമ്പതാം വളവില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ഒരാള്‍ തനിക്ക് ലഹരിമരുന്ന് നല്‍കി വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. വിദ്യാര്‍ഥിനിയെ കണ്ടെത്തുന്ന സമയത്ത് പ്രദേശത്ത് പ്രതി ഉണ്ടായിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

Advertisment

ഇന്നലെ പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചു. പ്രദേശത്ത് എംഡിഎംഎ വിതരണം ചെയ്യുന്നവരില്‍ ഒരാളാണ് പ്രതിയെന്നാണ് സൂചന. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.

Rape Cases Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: