scorecardresearch

പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം; പുകവലി ചോദ്യം ചെയ്തത് പ്രകോപനത്തിന് കാരണം

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി പെൺകുട്ടിയെ ആക്രമിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി പെൺകുട്ടിയെ ആക്രമിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു

author-image
WebDesk
New Update
suresh kumar train accused

പ്രതി സുരേഷ് കുമാർ

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിന് കാരണം പുകവലി ചോദ്യം ചെയ്തതിലെ പ്രകോപനമെന്ന് പോലീസ്. റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്ന്ത്. പ്രതി പുകവലിച്ചുകൊണ്ട് പെൺകുട്ടികളുടെ അടുത്തെത്തി. മാറിനിന്നില്ലെങ്കിൽ പരാതിപ്പെടുമെന്ന് പെൺകുട്ടികൾ പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തൽ.

Advertisment

Also Read:ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ശൗചാലയത്തിന് സമീപത്ത് നിന്നാണ് പ്രതി പുകവലിച്ചത്. ഇത് പെൺകുട്ടി ചോദ്യം ചെയ്യുകയായിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി പെൺകുട്ടിയെ ആക്രമിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മദ്യപിച്ചതിന് ശേഷമാണ് പ്രതി ട്രെയിനിൽ കയറിയത്. ഒപ്പം മറ്റൊരാളുമുണ്ടായിരുന്നു. വധശ്രമം അടക്കം ആറ് വകുപ്പുകളാണ് പ്രതിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

Also Read:പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം: വാതിൽക്കൽ നിന്ന് മാറിയില്ല, അതിന്‍റെ ദേഷ്യത്തിൽ ചവിട്ടിയിട്ടുവെന്ന് മൊഴി

Advertisment

അതേസമയം ചികിത്സയിൽ കഴിയുന്ന് പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ് പരിക്കേറ്റ പെൺകുട്ടി. തലക്കും നട്ടെല്ലിനും വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

പെൺകുട്ടിയുടെ തലയോട്ടിക്ക് പൊട്ടലും ആഴത്തിലുള്ള ക്ഷതങ്ങളും സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, മകൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നില്ലെന്ന് ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ അമ്മ ആരോപണം ഉന്നയിച്ചിരുന്നു.

Also Read:ശബരിമല സ്വര്‍ണക്കവര്‍ച്ച; മുന്‍കൂര്‍ ജാമ്യം തേടി ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി

ഞായറാഴ്ച രാത്രിയാണ് വെള്ളറട പനച്ചുമൂട് വേങ്ങോട് വടക്കിൻകര വീട്ടിൽ സുരേഷ് കുമാർ (50) പെൺകുട്ടിയെ ഓടുന്ന ട്രെയിനിൽനിന്ന് ചവിട്ടി തള്ളിയിട്ടത്. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്‌മെന്റിലായിരുന്നു സംഭവം. തിരുവനന്തപുരം പാലോട് സ്വദേശിനിയാണ് ചികിത്സയിൽ കഴിയുന്ന പെൺകുട്ടി. ഇവർ ട്രാക്കിലേക്ക് തലയടിച്ച് വീഴുകയായിരുന്നു.

Read More:'നിയമത്തിന്റെ കണ്ണിൽ സ്ത്രീ പീഡകൻ; നികുതിപ്പണമെടുത്ത് പുരസ്‌കാരം നൽകി നിയമത്തെ പരിഹസിക്കുയല്ലേ': ജോയ് മാത്യു

Train Thiruvananthapuram Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: