/indian-express-malayalam/media/media_files/uploads/2018/10/sabarimala-girl.jpg)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി ബാലിക. ചെന്നൈ സ്വദേശിനിയായ പദ്മപൂർണി എന്ന ഒമ്പത് വയസുകാരിയാണ് ബാനറും ഉയർത്തിപിടിച്ച് സന്നിധാനത്ത് എത്തിയത്.
‘തനിക്ക് 9 വയസ്സായി, ഇത് ശബരിമലയിലേക്കുള്ള തന്റെ മൂന്നാമത്തെ വരവാണ്. ഇനി 41 വർഷങ്ങൾക്കുശേഷമെ (2058ൽ) വരികയുള്ളൂ’ എന്ന ബാനറുമേന്തിയാണ് പദ്മപൂർണിയുടെ പ്രതിഷേധം.
കുടുംബത്തോടൊപ്പമാണ് ചെന്നൈ പുഴുതിവാക്കം സ്വദേശി പദ്മപൂർണി മലകയറിയത്. കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ പ്ലെക്കാഡുമായി മറ്റൊരു ഒമ്പത് വയസുകാരിയും മല കയറിയിരുന്നു. തമിഴ്നാട്ടിലെ മധുരയിൽ നിന്നെത്തിയ ജനനിയാണ് ഇത്തരത്തിൽ പ്ലെക്കാഡുമായി മലകയറിയത്.
ജനനിയുടെ പ്ലെക്കാഡിൽ ഇങ്ങനെ എഴുതിയിരിക്കുന്നു- " ഞാൻ ജനനി, എനിക്ക് ഒമ്പത് വയസായി. ഇനി എന്രെ അമ്പതാമത്തെ വയസിൽ മാത്രമെ ഞാൻ ശബരിമല സന്നിധാനത്ത് എത്തു. 50 വയസിലെത്താൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു."
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്നുണ്ടെങ്കിലും കുട്ടികളുടെ പ്രതിഷേധം വലിയ ജനശ്രദ്ധയാണ് നേടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.