ഇടുക്കി: നിര്‍ഭയ ഷെല്‍റ്റര്‍ ഹോമില്‍ പാര്‍പ്പിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. സഹോദരന്‍മാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ഷെല്‍റ്റര്‍ഹോമിലേക്ക് മാറ്റിപ്പാര്‍ച്ചിത്.

ഇന്നലെ വെെകുന്നേരം ആറുമണിയോടെയാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ കുടുംബം നിര്‍ഭയ ഹോം നടത്തിപ്പുകാരെ ജില്ലാ ആശുപത്രിയില്‍വെച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിയൊരുക്കി.

വൈകുന്നേരം നാലുമണിയോടെ പെണ്‍കുട്ടിയെ കാണാതായെന്നാണ് നടത്തിപ്പുകാര്‍ പറയുന്നത്. സംഭവം നടന്ന് ഒരുദിവസത്തിന് ശേഷമാണ് കുടുംബത്തെ അറിയിച്ചത്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്ന് ആര്‍ഡിഒ സ്ഥലത്തെത്തി അന്വേഷണത്തിനുത്തരവിട്ടതിന് ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിട്ടുകൊടുക്കാന്‍ കുടുംബം സമ്മതിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ