കോട്ടയം: മണർകാട് അയർക്കുന്നത്ത് കൊലപ്പെട്ട നിലയിൽ കണ്ടെത്തിയ 15 കാരി ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ഇന്നലെയാണ് ദിവസങ്ങൾക്ക് മുമ്പ് കാണാതായതായ പെൺകുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഇന്നലെ തന്നെ ടിപ്പല്‍ ലോറി ഡ്രൈവറായ അജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പീഡന ശ്രമത്തെ എതിര്‍ത്തതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്ത് കൂടിയായ പ്രതി താനും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞു. മൊബൈലിലൂടെ നിത്യവും സംസാരിക്കാറുണ്ടായിരുന്നുവെന്നും അജേഷ് പറഞ്ഞു.

വ്യാഴാഴ്ച പെണ്‍കുട്ടിയെ തന്റെ ലോറിയില്‍ കയറ്റി ഹോളോബ്രിക്‌സ് കമ്പനിയിലെത്തിച്ച അജേഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി എതിര്‍ത്തു. തുടര്‍ന്നായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം മൃതദേഹം തൊട്ടടുത്തുള്ള പറമ്പില്‍ കുഴിച്ചിടുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ