കൊല്ലം: പത്തനാപുരത്ത് പെൺകുട്ടിയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. റിൻസി ബിജുവിനെയാണ് (16) മരിച്ച നിലയിൽ കിടപ്പു മുറിയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മുറിയിൽ പുറത്തേക്കുളള വാതിൽ തുറന്നു കിടക്കുന്നത് കണ്ട് സംശയം തോന്നിയ അമ്മ ബീന അകത്തു കടന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.

പെൺകുട്ടിയുടെ കഴുത്തിലും ശരീരത്തിലും മുറിവുളളതായി പൊലീസ് പറഞ്ഞു. കലഞ്ഞൂർ ഗവ.ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് റിൻസി. പുനലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ