scorecardresearch

മന്ത്രി സാറ് എന്റെ സാഹചര്യം മനസിലാക്കി ചെയ്തതാണ്, പഠിക്കണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്; അന്നവള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു

യൂണിവേഴ്‌സിറ്റി സഹായം ലഭിക്കാത്ത സാഹചര്യത്തിലാണ് മന്ത്രിയെ പോയി കണ്ടത്. തന്റെ ബുദ്ധിമുട്ടുകള്‍ മന്ത്രി സാറിനെ അറിയിച്ചു

മന്ത്രി സാറ് എന്റെ സാഹചര്യം മനസിലാക്കി ചെയ്തതാണ്, പഠിക്കണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്; അന്നവള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ ഇടപെട്ട് കോളജ് മാറ്റം ലഭിച്ച വിദ്യാര്‍ഥിനി വിവാദങ്ങളെത്തുടര്‍ന്ന് പഠനം നിര്‍ത്തിയ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. മെറിറ്റ് സീറ്റില്‍ അഡ്‌മിഷൻ ലഭിച്ച പെണ്‍കുട്ടിക്ക് ജീവിത സാഹചര്യങ്ങള്‍ മനസിലാക്കിയാണ് മന്ത്രി കോളേജ് മാറ്റം അനുവദിച്ചതെന്നും അതിനെ വിവാദമാക്കി ആ പെണ്‍കുട്ടിയുടെ പഠനം നിര്‍ത്തിയതില്‍ സമൂഹത്തിനു പങ്കുണ്ടെന്നുമുള്ള തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം ചര്‍ച്ചയായിരിക്കുന്നത്.

കോളേജ് മാറ്റം വിവാദമായതോടെ ഇക്കാര്യത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടി തന്നെ രംഗത്തെത്തിയിരുന്നു. മെറിറ്റിലാണ് തനിക്കു ചേര്‍ത്തല എന്‍എസ്എസ് കോളേജില്‍ സീറ്റ് കിട്ടിയത്. ചേര്‍ത്തല കോളേജിലേക്കു പോയി വരാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. ഹോസ്റ്റല്‍ ഫീസ് അടയ്ക്കാനും നിര്‍വാഹമില്ലായിരുന്നു. അച്ഛന്‍ തന്നെ ഉപേക്ഷിച്ചു പോയതാണ്. കാന്‍സര്‍ ബാധിച്ച് അമ്മ ഏഴ് വര്‍ഷം മുന്‍പ് മരിച്ചുപോയി. തനിക്കു കോളേജ് മാറ്റം അനുവദിക്കണമെന്ന് നെയ്യാറ്റിന്‍കര സ്വദേശിയായ പെണ്‍കുട്ടി സിന്‍ഡിക്കേറ്റിനോട് നിരവധി തവണ ആവശ്യപ്പെട്ടു. മൂന്ന് തവണ സിന്‍ഡിക്കേറ്റ് കൂടി. എന്നാല്‍, പ്രയോജനമുണ്ടായില്ല. അങ്ങനെയൊരു സാഹചര്യത്തിലാണ് സഹായത്തിനായി മന്ത്രി കെ.ടി.ജലീലിനെ സമീപിച്ചതെന്ന് പെണ്‍കുട്ടി ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറഞ്ഞിരുന്നു.

Read Also: മന്ത്രി കെ.ടി.ജലീല്‍ ഇടപെട്ട കോളേജ് മാറ്റം; വിവാദങ്ങളെത്തുടര്‍ന്ന് പെണ്‍കുട്ടി പഠനം നിര്‍ത്തി

യൂണിവേഴ്‌സിറ്റി സഹായം ലഭിക്കാത്ത സാഹചര്യത്തിലാണ് മന്ത്രിയെ പോയി കണ്ടത്. തന്റെ ബുദ്ധിമുട്ടുകള്‍ മന്ത്രി സാറിനെ അറിയിച്ചു. മറ്റെവിടെയെങ്കിലും ഒഴിവുണ്ടോയെന്ന് അന്വേഷിക്കട്ടെയെന്ന് മന്ത്രി പറഞ്ഞു. വിമണ്‍സ് കോളേജില്‍ രണ്ടു സീറ്റ് ഒഴിവുണ്ടെന്ന് മന്ത്രിയാണ് പിന്നീട് പറഞ്ഞത്. അവിടേക്ക് അപേക്ഷ നല്‍കാന്‍ മന്ത്രി സാറ് പറഞ്ഞു. അതനുസരിച്ചാണ് സീറ്റ് കിട്ടിയത്. ഇതിനെ മാധ്യമങ്ങളെല്ലാം തെറ്റായ രീതിയില്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് പറയുന്നു.

മെറിറ്റിലാണ് തനിക്കു സീറ്റ് കിട്ടിയത്. ഇപ്പോള്‍ എല്ലാവരും ചേര്‍ന്ന് മാനസികമായി തളര്‍ത്തുകയാണ് ചെയ്തത്. എല്ലാവരും ചേര്‍ന്ന് തന്നെ അപമാനിച്ചു. ഇനി പഠിക്കുന്നില്ല. പഠിക്കണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. പക്ഷേ, ഇനി താന്‍ പഠിക്കുന്നില്ല എന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു.

നെയ്യാറ്റിന്‍കര സ്വദേശിയായ വിദ്യാര്‍ഥിനിക്കാണ് സര്‍ക്കാര്‍ കോളേജ് മാറ്റം അനുവദിച്ചത്. എന്നാല്‍, കോളേജ് മാറ്റത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വിഷയം വിവാദമായതോടെ താന്‍ പഠിപ്പ് നിര്‍ത്തുകയാണെന്ന് പെണ്‍കുട്ടി അറിയിച്ചു. മന്ത്രി അനധികൃത നിയമനമല്ല നടത്തിയതല്ലെന്നും തന്റെ അവസ്ഥ കണ്ട് സഹായിക്കുകയായിരുന്നെന്നും പെണ്‍കുട്ടി ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞിരുന്നു.

Read Also: മഴ കനക്കുന്നു; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, സ്‌കൂളുകള്‍ക്ക് അവധി

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ വിദ്യാര്‍ഥിനിക്ക് ആലപ്പുഴ ചേര്‍ത്തല എന്‍‌എസ്‌എസ് കോളേജില്‍നിന്ന് തിരുവനന്തപുരം വിമൻസ് കോളേജിലാക്കാണ് മന്ത്രി ഇടപെട്ട് മാറ്റം നല്‍കിയത്. എന്നാല്‍, മാര്‍ക്ക് ദാന വിവാദത്തില്‍ ഈ സംഭവവും ഉയര്‍ന്നുവന്നതോടെ മന്ത്രിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Girl ends study college transfer allegations kt jaleel minister