കോഴിക്കോട്: താമരശേരി സ്വദേശിനിയായ യുവതിയെയും മകളെയും ഭർത്താവ് ക്രൂരമായി മർദിച്ചെന്ന് പരാതി. ഭാര്യയുടെ ചെവി കടിച്ചു മുറിച്ചുവെന്നും ഒമ്പത് വയസുകാരിയായ മകളുടെ മേൽ തിളച്ച വെള്ളമൊഴിച്ചു പൊള്ളിച്ചുവെന്നുമാണ് പരാതി. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഭാര്യയുടെ പരാതിയില്‍ താമരശേരി സ്വദേശി ഷാജിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. മകൾ സൈക്കിൾ വാങ്ങി നൽകാൻ പറഞ്ഞതിനെ തുടർന്നാണ് ഭര്‍ത്താവ് ക്രൂരമായി തന്നെയും മകളെയും മര്‍ദ്ദിച്ചതെന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി.
Read More: കൊല്ലത്ത് ഉത്സവ സ്ഥലത്തുണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു