ശബരിമല: സ്വന്തം മുഖം തപാൽ സ്റ്റാമ്പിൽ വരണമെന്ന് ആഗ്രഹമുണ്ടോ? ശബരിമലയിലേയ്ക്ക് പോന്നോളൂ. അഞ്ച് രൂപയുടെ തപാൽ സ്റ്റാമ്പിൽ സ്വന്തം ചിത്രം പതിപ്പിക്കാനുളള അവസരമാണ് തപാൽ വകുപ്പ് ഇവിടെ ഒരുക്കിയിട്ടുളളത്.
ഈ സേവനം ആദ്യമായാണ് നൽകുന്നതെന്ന് പോസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥനായ അനിൽകുമാർ ഐ എ എൻസിനോട് പറഞ്ഞു. രണ്ട് മാസം നീണ്ടുനിൽക്കുന്ന തീർത്ഥാടന കാലം തുടങ്ങിയ നവംബർ 16 മുതലാണ് ഈ സേവനം ആരംഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
” തീർത്ഥാടകർക്ക് ഈ സേവനത്തെകുറിച്ച് അറിവില്ലെന്നാണ് വിശ്വസിക്കുന്നത്. എന്നിട്ടും ഇതു തുടങ്ങിയത് മുതൽ ഏകദേശം 50 പേർ വീതം ദിവസവും സ്വന്തം മുഖമുളള തപാൽ സ്റ്റാമ്പിനായി എത്തുന്നുണ്ട്.” നിർദ്ദിഷ്ടിത അപേക്ഷ ഫോം പൂരിപ്പിച്ച് നൽകണം. അത് കഴിഞ്ഞ് ഫൊട്ടോ എടുക്കും. പിന്നെ പത്ത് മിനിട്ടിനുളളിൽ തപാൽ സ്റ്റാമ്പ് റഡിയാകും” അദ്ദേഹം പറഞ്ഞു.
” ഒരു സെറ്റിൽ ഒരാളുടെ പന്ത്രണ്ട് തപാൽ സ്റ്റാമ്പ് ഉണ്ടാകും. അഞ്ച് രൂപ വീതമുളള പന്ത്രണ്ട് സ്റ്റാമ്പുകൾക്ക് 300 രൂപയാണ് ചെലവ്. ഈ സ്റ്റാമ്പ് നിയമപരമായവയാണ്. ഇത് തപാൽ അയക്കാൻ ഉപയോഗിക്കാവുന്നതാണ്.” അദ്ദേഹം പറഞ്ഞു.
ഒരുപക്ഷേ ഇന്ത്യയിൽ വർഷം മുഴുവൻ പ്രവർത്തിക്കാത്ത ഏക തപാൽ ഓഫീസ് ശബരിമലയിലേതാകാം.
ഈ തപാൽ ഓഫീസ് ശബരിമല തീർത്ഥാടന സമയങ്ങളിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. മലയാളത്തിലെ വൃശ്ചികമാസം, അതായത് നവംബറിൽ ആരംഭിക്കുന്ന തീർത്ഥാടനം ജനുവരിയോടെ അവസാനിക്കും. ഈ കാലയളവിലാണ് ഈ തപാൽ ഓഫീസ് തുറന്നു പ്രവർത്തിക്കുക. അതുപോലെ വിഷുക്കാലത്തും ശബരിമല നട തുറക്കുന്ന കാലയളവിലും ഈ തപാൽ ഓഫീസ് പ്രവർത്തിക്കും.
കൊച്ചി വിമാനത്താവളത്തില്‍ ശബരിമല കൗണ്ടര്‍ ആരംഭിച്ചു

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സഹായമൊരുക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കൗണ്ടര്‍ തുടങ്ങി. ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ് ശബരിമല കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.
ആഭ്യന്തര ടെര്‍മിനലിന്റെ അറൈവല്‍ ഭാഗത്താണ് കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചത്. 24 മണിക്കൂറും കൗണ്ടര്‍ പ്രവര്‍ത്തിക്കും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് വേണ്ടി ധനലക്ഷ്മി ബാങ്കാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. സന്നിധാനത്ത് നിന്ന് ലഭിക്കുന്ന അപ്പം, അരവണ എന്നീ പ്രസാദങ്ങള്‍ക്കുവേണ്ടിയും നെയ്യഭിഷേകത്തിന് വേണ്ടിയുമുള്ള കൂപ്പണുകള്‍ ഈ കൗണ്ടറില്‍ നിന്ന് വാങ്ങാവുന്നതാണ്. തീര്‍ത്ഥാടകര്‍ക്കാവശ്യമായ നിര്‍ദേശങ്ങളും കൗണ്ടറില്‍ നിന്ന് ലഭിക്കും.
സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം.ഷബീര്‍, ഹെഡ്-എച്ച്.ആര്‍.ജയരാജന്‍, സി.ഐ.എസ്.എഫ്.സീനിയര്‍ കമാന്‍ഡന്റ് എം.ശശികാന്ത്, ധനലക്ഷ്മി ബാങ്ക് റീജിയണല്‍ ഹെഡ് രാജേഷ് പി.,ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.