കേരളത്തിലെത്തിയ ജര്‍മന്‍ യുവതി എവിടെ?; കണ്ടെത്താനാകാതെ പൊലീസ്

അമൃത ആശ്രമം സന്ദര്‍ശിക്കാനാണ് കേരളത്തിലേക്ക് എത്തിയതെന്ന് ലിസ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു

Missing Women German Women Missing in Kerala

തിരുവനന്തപുരം: കേരളത്തിലെത്തിയ ശേഷം കാണാതായ ജര്‍മന്‍ യുവതിക്കായി തിരച്ചില്‍ തുടരുന്നു. ഇതുവരെ പൊലീസിന് യുവതിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ജര്‍മന്‍ യുവതി ലിസ വെയില്‍സിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്. ലിസ ഇന്ത്യ വിട്ടു പോയിട്ടില്ലെന്നാണ് പൊലീസ് നിഗമനം. തിരുവനന്തപുരത്ത് എത്തിയ ശേഷം ലിസ എവിടെയാണ് താമസിച്ചതെന്ന് വ്യക്തമായിട്ടില്ല. ലിസയുടെ അമ്മയുമായി പൊലീസ് വീഡിയോ കോണ്‍ഫറന്‍സിങ് നടത്തും. മാര്‍ച്ചിലാണ് ലിസ കേരളത്തിലെത്തിയത്. അമൃത ആശുപത്രിയിലേക്ക് ലിസ പോയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

Read Also: കേരള സന്ദര്‍ശനത്തിനെത്തിയ ജര്‍മന്‍ യുവതിയെ കാണാനില്ല; വിമാനമിറങ്ങിയത് തിരുവനന്തപുരത്ത്

മാര്‍ച്ച് ഏഴിനാണ് ലിസ കേരളത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. യുകെ പൗരനായ മുഹമ്മദ് അലി എന്ന  സുഹൃത്തിനൊപ്പമാണ് തിരുവനന്തപുരത്ത് ലിസ എത്തിയതെന്നാണ് വിവരം. മാര്‍ച്ച് 15 ന് സുഹൃത്ത് തിരിച്ചുപോയതായി മാത്രമാണ് പൊലീസിന് ഇപ്പോള്‍ അറിവുള്ളത്. ഇതേ കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്. മാര്‍ച്ച് പത്തിന് ലിസ അമ്മയ്ക്ക് സന്ദേശം അയച്ചിട്ടുണ്ട്. മതപരിവര്‍ത്തനം നടത്തുന്നതിനെ സംബന്ധിച്ചായിരുന്നു സന്ദേശം. ഇതേ കുറിച്ച് അറിയാനാണ് അമ്മയുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്താന്‍ പൊലീസ് തീരുമാനിച്ചത്. വീഡിയോ കോണ്‍ഫറന്‍സിങ് നടത്താനായി ജര്‍മന്‍ കോണ്‍സുലേറ്റിന്റെ സഹായം അന്വേഷണ സംഘം പ്രതീക്ഷിക്കുന്നുണ്ട്. ലിസക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കാനാണ് ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുന്നത്.

Read Also: വിദേശ വനിതയുടെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുഹൃത്തിന്റെ ഹര്‍ജി

അമൃത ആശ്രമം സന്ദര്‍ശിക്കാനാണ് കേരളത്തിലേക്ക് എത്തിയതെന്ന് ലിസ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍, ലിസ അമൃത ആശ്രമത്തിലേക്ക് എത്തിയിട്ടില്ലെന്ന് ആശ്രമം അധികൃതര്‍ പ്രതികരിച്ചിരുന്നു. ഇക്കാര്യം പൊലീസും സ്ഥിരീകരിക്കുന്നതായാണ് വിവരം. ടൂറിസം കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്. വിമാനത്താവളങ്ങളിലും വിവരം അറിയിച്ചിട്ടുണ്ട്.

ലിസയെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് അമ്മ ജർമൻ കോൺസുലേറ്റിൽ പരാതി നൽകിയിരുന്നു. ഇതു ഡിജിപിക്കു കൈമാറിയതോടെയാണു വലിയതുറ പൊലീസ് അന്വേഷണം തുടങ്ങിയത്. മതസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.

കഴിഞ്ഞ വര്‍ഷം കേരളത്തിലെത്തിയ ലാത്വിയന്‍ യുവതി കൊല്ലപ്പെട്ട സംഭവം കേരളത്തെ ഞെട്ടിച്ചിരുന്നു. കോവളത്ത് നിന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14ന് കാണാതായ യുവതിയുടെ ചീഞ്ഞളിഞ്ഞ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. പിന്നീട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: German women missing in kerala amritha institute investigation kerala police

Next Story
Kerala Lottery Sthree Sakthi SS-164 Result: സ്ത്രീ ശക്തി SS-164 ഭാഗ്യക്കുറി, ഒന്നാം സമ്മാനം കൊല്ലത്തിന്
The moderation of comments is automated and not cleared manually by malayalam.indianexpress.com