Latest News

കേരള സന്ദര്‍ശനത്തിനെത്തിയ ജര്‍മന്‍ യുവതിയെ കാണാനില്ല; വിമാനമിറങ്ങിയത് തിരുവനന്തപുരത്ത്

കൊല്ലത്തെ അമൃതാനന്തപുരിയിലേക്ക് പോകാനുള്ള വിലാസമാണ് ഇവര്‍ നല്‍കിയിരുന്നത്

തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനെത്തിയ വിദേശവനിതയെ കാണാനില്ലെന്ന് പരാതി. ജര്‍മന്‍ സ്വദേശി ലിസ വെയ്‌സിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജര്‍മന്‍ കോണ്‍സുലേറ്റാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ഡിജിപിയുടെ നിര്‍ദേശപ്രകാരം വലിയതുറ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ലിസയുടെ മാതാവിന്റെ പരാതി കോണ്‍സുലേറ്റ് വഴി ഡിജിപിക്ക് കൈമാറുകയായിരുന്നു. മാര്‍ച്ച്‌ ഏഴിന് ലിസ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊല്ലത്തെ അമൃതാനന്തപുരിയിലേക്ക് പോകാനുള്ള വിലാസമാണ് ഇവര്‍ നല്‍കിയിരുന്നത്. യുഎസ് പൗരനുമായാണ് ലിസ കേരളത്തില്‍ എത്തിയത്. ഒപ്പമുണ്ടായിരുന്ന യുഎസ് പൗരന്‍ മുഹമ്മദലി നാട്ടിലേക്ക് മടങ്ങിപ്പോയതായും പോലിസ് പറഞ്ഞു.

Read More: വിദേശ വനിതയുടെ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുഹൃത്തിന്റെ ഹര്‍ജി

എന്നാല്‍ യുവതി അമൃതാനന്ദമയി മഠത്തിന്‍ വന്നിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എംബസിയില്‍ നിന്നും കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച അന്വേഷിച്ചിരുന്നു. ഇതനുസരിച്ച്‌ രേഖകള്‍ പരിശോധിച്ച്‌ ഇവര്‍ മഠത്തില്‍ എത്തിയിട്ടില്ലെന്ന് അറിയിച്ചിരുന്നതായും അധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍ കേസെടുത്ത് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കഴിഞ്ഞ വര്‍ഷം കേരളത്തിലെത്തിയ ലാത്വിയന്‍ യുവതി കൊല്ലപ്പെട്ട സംഭവം കേരളത്തെ ഞെട്ടിച്ചിരുന്നു. കോവളത്ത് നിന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14ന് കാണാതായ യുവതിയുടെ ചീഞ്ഞളിഞ്ഞ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. പിന്നീട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: German woman goes missing in kerala

Next Story
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; കേരള തീരത്ത് ശക്തമായ തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്rain, മഴ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com