scorecardresearch

തിരഞ്ഞെടുപ്പിനൊരുങ്ങാൻ കോൺഗ്രസ്; പുനഃസംഘടന പൂർത്തിയായെന്ന് മുല്ലപ്പളളി

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സംഘടനയിൽ അടിമുടി മാറ്റമുണ്ടാകും

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സംഘടനയിൽ അടിമുടി മാറ്റമുണ്ടാകും

author-image
WebDesk
New Update
mullappally, മുല്ലപ്പള്ളി,mullappally ramachandran,മുല്ലപ്പള്ളി രാമചന്ദ്രന്‍ ak antony, congress, cyber attack,

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്ക് കോൺഗ്രസ് രൂപം നൽകി. പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനുളള തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് പുന:സംഘടനാ ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍  ഡൽഹിയിൽ പറഞ്ഞു.

Advertisment

കോൺഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട് ഈ മാസം പതിനഞ്ചിനകം പ്രഖ്യാപനമുണ്ടാകുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സമഗ്ര അഴിച്ചുപണി ഉണ്ടാകില്ല. ഇക്കാര്യത്തിൽ എ, ഐ ഗ്രൂപ്പുകളുടെ സമാന നിലപാട് നിർണ്ണായകമാകും.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ ചര്‍ച്ച നടത്തി.  സംസ്ഥാന ഭാരവാഹികളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന നിലപാടാണ് മുല്ലപ്പളളിക്ക്.  എന്നാല്‍ സമ്പൂര്‍ണ പുന: സംഘടന അപ്രായോഗികമാണെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നിലപാടെടുത്തു.

മുന്‍ ഡി.സി.സി അധ്യക്ഷന്‍മാര്‍ പുതുതായി ഭാരവാഹികളാകും. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സംഘടനയിൽ അടിമുടി മാറ്റമുണ്ടാകും. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഉദ്ഘാടനത്തിനായി ഈ മാസം 29 ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തും. ബൂത്ത്തല അധ്യക്ഷന്‍മാരെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും.

Advertisment
Congress Mullappally Ramachandran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: