കൊച്ചി: സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് സ്വർവർഗ ദമ്പതികൾ ഹൈക്കോടതിയിൽ. സ്വവർഗ ദമ്പതികളായ നികേഷും സോനുവുമാണ് സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം നടത്താൻ അധികൃതർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹെെക്കോടതി കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും വിശദീകരണം തേടിയിട്ടുണ്ട്.

Read Also: രാജ്യത്തെ വഞ്ചിക്കുന്നവരെ വെടിവച്ചു കൊല്ലണം; കേന്ദ്രമന്ത്രിയുടെ കൊലവിളി പ്രസംഗം

സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യണമെന്ന അപേക്ഷയിൽ നടപടി എടുക്കുന്നില്ലെന്നും പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തിനേ നിയമത്തിൽ വ്യവസ്ഥയുള്ളൂ എന്നും ചുണ്ടിക്കാണിച്ചാണ് ഹർജി. ഇഷ്ടമുള്ള വിവാഹം അവകാശമാണെന്നും നിയമത്തിൽ വ്യവസ്ഥയില്ലാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാണന്നും ഹർജിയിൽ പറയുന്നു.

Read Also: ഇത് ബെസ്റ്റാ! സാറ അലി ഖാൻ കുടിക്കുന്നത് മലയാളികൾക്ക് ഇഷ്‌ടപ്പെട്ട പാനീയം

സ്വവർഗ വിവാഹം സുപ്രീം കോടതി 2018 നിയമ വിധേയമാക്കിയതാണെന്നും രാജ്യത്ത് 25 ലക്ഷത്തോളം സ്വവർഗ പ്രേമികൾ ഉണ്ടെന്നും വിവാഹം, ദത്തെടുക്കൽ, ഇൻഷ്വറൻസ് പോലുള്ള അവകാശങ്ങൾ ലഭിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു.

കേരളത്തിലെ ആദ്യ സ്വർഗ ദമ്പതികളാണ് നികേഷും സോനുവും. 2018 മേയ് മാസത്തിലാണ് സോനുവും നികേഷും പ്രണയത്തിലാകുന്നത്. ഒന്നാകാൻ തീരുമാനിച്ച ഇരുവരും 2018 ജൂലായ് അഞ്ചിനു രഹസ്യമായി ക്ഷേത്രത്തിനു പുറത്തു പരസ്‌പരം വിവാഹമാല ചാർത്തി വിവാഹിതരാകുകയായിരുന്നു. 2018 സെപ്റ്റംബർ 6ന് സ്വവർഗരതി നിയമവിധേയമായെങ്കിലും സ്വവർഗ വിവാഹം ഇന്നും നിയമവിധേയമല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.