കൊല്ലം: വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപികമാർക്കെതിരെ ഹർജിയുമായി പിതാവ്. ട്രിനിറ്റി സ്കൂൾ അധ്യാപികമാരുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്താണ് വിദ്യാർഥിനി ഗൗരിയുടെ പിതാവ് പ്രസന്നൻ ഹൈക്കോടതിയിൽ കക്ഷി ചേർന്നത്.
വിദ്യാർഥിനി ആത്മഹത്യ ചെയ്ത ശേഷം അധ്യാപികമാർ ഒളിവിൽ പോയിരുന്നു. ഇവർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റമാണ് ചാർത്തിയിരിക്കുന്നത്. ജാമ്യം തേടിയുള്ള അധ്യാപികമാരുടെ ഹർജി ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് പെൺകുട്ടിയുടെ പിതാവ് ഹർജിയുമായി കോടതിയെ സമീപിച്ചത്. അധ്യാപികമാർക്ക് ജാമ്യം നൽകുന്നതിനെതിരെ പ്രസന്നൻ ഹൈക്കോടതിയിൽ ഹർജി നൽകി.