കൊ​ല്ലം: കൊ​ല്ലം ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ഗൗ​രി നേഹ ജീ​വ​നൊ​ടു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കു പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്. സ​സ്‌പെ​ൻ​ഷ​ൻ കാ​ല​യ​ള​വി​ലെ ആ​നു​കൂ​ല്യ​ങ്ങ​ളും ശ​ന്പ​ള​വും അ​ധ്യാ​പ​ക​ർ​ക്കു ന​ൽ​കു​മെ​ന്നും കോ​ട​തി കു​റ്റ​ക്കാ​രാ​യി വി​ധി​ച്ചാ​ൽ മാ​ത്ര​മേ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യൂ എ​ന്നും മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി. സ​സ്‌പെ​ൻ​ഷ​ൻ കാ​ലാ​വ​ധി തീ​ർ​ന്നു തി​രി​ച്ചെ​ത്തി​യ അ​ധ്യാ​പ​ക​രെ കേ​ക്ക് മു​റി​ച്ച് സ്വീ​ക​രി​ച്ച​തി​ന് പിന്നാലെയാണ് പുതിയ നടപടി.

സി​ന്ധു പോ​ൾ, ക്ര​സ​ന്‍റ് എ​ന്നീ അ​ധ്യാ​പി​ക​മാ​രെ കേക്ക് മുറിച്ച് സ്വീകരിച്ചതിനേയും മാനേജ്മെന്റ് ന്യായീകരിച്ചു. അധ്യാപകരെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ടത് മാനേജ്മെന്റാണെന്നും അതിനാണ് അങ്ങനെ ചെയ്തതെന്നും ഇവര്‍ വ്യക്തമാക്കി. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 20ന് ​സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ​നി​ന്ന് ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ഗു​രു​ത​ര പ​രുക്കേ​റ്റ ഗൗ​രി 23ന് ​ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.

അ​ധ്യാ​പി​ക​മാ​രു​ടെ ശ​കാ​ര​ത്തെ​ത്തു​ട​ർ​ന്ന് മ​നം​നൊ​ന്താ​ണ് ഗൗ​രി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് വി​ല​യി​രു​ത്തി കൊ​ല്ലം വെ​സ്റ്റ് പൊ​ലീ​സ് ഇ​വ​ർ​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റ​മു​ൾ​പ്പെ​ടെ ചു​മ​ത്തി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് അ​ധ്യാ​പ​ക​രെ സ​സ്‌പെ​ൻ​ഡ് ചെ​യ്യാ​ൻ മാ​നേ​ജ്മെ​ന്‍റ് നി​ർ​ബ​ന്ധി​ത​രാ​യ​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.