കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂൾ വിദ്യാർഥിനി ഗൗരി നേഹ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്കൂൾ പ്രിൻസിപ്പലിനോട് അവധിയിൽ പോകാൻ മാനേജ്മെന്‍റ് നിർദേശം. സസ്‌പെന്‍ഷനിലായിരുന്ന അധ്യാപകര്‍ തിരിച്ചെത്തിയപ്പോള്‍ കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ പേരിലാണ് നടപടി.

വിരമിക്കുന്നതുവരെ അവധിയിൽ പോകാനാണ് പ്രിന്‍സിപ്പലിനോട് നിർദേശിച്ചിരിക്കുന്നത്. വിരമിക്കാൻ ഒന്നരമാസം കൂടി ബാക്കിനിൽക്കെയാണ് മനേജ്മെന്‍റിന്‍റെ നിർദേശം. എന്നാല്‍ ശമ്പളത്തോട് കൂടിയുളള അവധി ഒത്തുകളിയാണെന്ന് ഗൗരിയുടെ പിതാവ് പ്രസന്നന്‍ ആരോപിച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 20ന് ​സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ​നി​ന്ന് ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ഗു​രു​ത​രമായി പ​രുക്കേ​റ്റ ഗൗ​രി 23ന് ​ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. അ​ധ്യാ​പി​ക​മാ​രു​ടെ ശ​കാ​ര​ത്തെ​ത്തു​ട​ർ​ന്ന് മ​നം​നൊ​ന്താ​ണ് ഗൗ​രി ജീവനൊടുക്കിയതെന്ന് വി​ല​യി​രു​ത്തി കൊ​ല്ലം വെ​സ്റ്റ് പൊ​ലീ​സ് അധ്യാപകർ​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റ​മു​ൾ​പ്പെ​ടെ ചു​മ​ത്തി കേ​സെ​ടു​ക്കുകയും, ഇ​തേ​തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രെ മാ​നേ​ജ്മെ​ന്‍റ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അധ്യാപകര്‍ തിരിച്ചെത്തിയപ്പോഴാണ് വിവാദ ആഘോഷം നടന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ