‘ദൈവത്തിന്‍റെ സ്വന്തം നാട്’; ഗൗരി ലങ്കേഷിന്‍റെ അവസാന വാക്കുകളിലൊന്ന് കേരളത്തിലെ മതനിരപേക്ഷതയെ കുറിച്ച്

തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തെ പുകഴ്ത്തി ഗൗരി കുറിപ്പെഴുതിയത്

അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പ് പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് എഴുതിയത് കേരളത്തേയും മലയാളികളേയും കുറിച്ച്. തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു കേരളത്തിന്‍റെ മതസൗഹാര്‍ദ്ദത്തെ പുകഴ്ത്തി ഗൗരി ഇങ്ങനെ കുറിപ്പെഴുതിയത്.

”KERALITES celebrating Onam. religious differences be damned!!!!! this is the reason why they call their `country’ (i call it country, did you notice cheddis??) as `Gods own country’. please, my mallu friends, please keep up your spirit of secularism. (PS: hopefully next time i am in God’s own country, someone will get me nice Kerala beef dish!!!! And cheddis be damned!!!!)’

ഓണത്തിന്‍റെ ഭാഗമായി തിരുവാതിരക്കളി നടത്തിയ കേരളത്തിലെ കന്യാസ്ത്രീകളുടെ വീഡിയോ സഹിതമായിരുന്നു ഗൗരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.  ഇതേ വീഡിയോ ശശി തരൂര്‍ എംപി പോസ്റ്റ് ചെയ്തത് വൈറലായി മാറിയിരുന്നു.  അത് തന്‍റെ ടൈംലൈനില്‍ അവര്‍ പങ്കു വയ്ക്കുകയും ചെയ്തിരുന്നു.

ഇത് കൊണ്ടാണ് കേരളത്തെ ദൈവത്തിന്‍റെ സ്വന്തം നാടെന്ന് വിളിക്കുന്നതെന്ന് ഗൗരി പോസ്റ്റില്‍ പറയുന്നു. അടുത്ത തവണ താന്‍ കേരളത്തില്‍ വരുമ്പോള്‍ നല്ല ബീഫ് തരണമെന്നും ഗൗരി കുറിപ്പില്‍ മലയാളി സുഹൃത്തുക്കളോട് ആവശ്യപ്പെടുന്നുണ്ട്.

ബെംഗളുരൂവിലെ വസതിയിലാണ് ഗൗരി ലങ്കേഷിനെ വെടിവച്ച് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.  എഴുത്തുകാരിയും ആക്ടിവിസ്റ്റുമായിരുന്നു. ഹിന്ദുത്വയുടെ വിമർശകയുമായിരുന്നു ഗൗരി ലങ്കേഷ്. കബുർഗിയുടെ വധത്തിനെതിരെ ഉയർന്ന പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്നു. പ്രമുഖ കന്നഡ  സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായിരുന്ന പി. ലങ്കേഷിന്‍റെ  മകളാണ്. ചലച്ചിത്ര പ്രവർത്തകയായ കവിത ലങ്കേഷ് സഹോദരിയാണ്.

2008 ൽ ബിജെ പി പ്രവർത്തകർ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് ഒരു ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് സംഭവം ഗൗരിയുടെ മാധ്യമം ഉൾപ്പെട വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് തന്നെ ജയിലിലടയക്കാൻ ബി ജെ പി ശ്രമം നടത്തുന്നതായി അന്ന് ഗൗരി ആരോപിച്ചിരുന്നു. പിന്നീട് ബി ജെ പിയുടെ കർണ്ണാടകത്തിലെ നേതാക്കൾ ഗൗരിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഡോ. കബുർഗിയുടെ കൊലപാതകത്തിലും യു . ആർ അന്തമൂർത്തിക്കെതിരായ വിദ്വേഷ പ്രചാരണത്തിലും ഉയർന്ന പ്രതിഷേധത്തിന്‍റെ മുന്നണിയിലുണ്ടായിരുന്നു ഗൗരി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Gauri lankesh last fb post extols keralas secularism

Next Story
കൊമ്പന്‍ കരയിലെത്തി: ഇടഞ്ഞോടി ചെളിയില്‍ താഴ്ന്ന ആനയെ രക്ഷപ്പെടുത്തിShukkur Pedayangode, Writer, Poet, Varantha
The moderation of comments is automated and not cleared manually by malayalam.indianexpress.com