scorecardresearch
Latest News

കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു, ഗതാഗതം നിലച്ചു

അമിതവേഗത്തില്‍ വന്ന ലോറി ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു.

കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു, ഗതാഗതം നിലച്ചു

കണ്ണൂര്‍ : പള്ളിക്കുന്ന് ശ്രീപുരം സ്കൂളിന്റെ മുന്നില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ചയില്ലെന്ന് പൊലീസ്‌ അറിയിച്ചു.

ദേശീയ പാതയിലുണ്ടായ അപകടത്തെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും നിലച്ചു. കരുതലായി പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. അമിതവേഗത്തില്‍ വന്ന ലോറി ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു.

2012 ഓഗസ്റ്റ് 27ന് രാത്രി 11 മണിക്ക് കണ്ണൂര്‍ ചാലയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ്‌ 19 പേര്‍ മരിച്ചിരുന്നു. അമിതവേഗത്തില്‍ വന്ന ലോറി ഡിവൈഡറില്‍ കയറി മറിഞ്ഞായിരുന്നു ചാലാ ഗ്യാസ് ടാങ്കര്‍ ദുരന്തം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Gas tanker road accident kannur