മലപ്പുറം: ദേശീയപാതയിൽ മലപ്പുറത്തെ പാണമ്പ്രയിൽ പാചകവാതകം നിറച്ച് പോയ ടാങ്കർ ലോറി അപകടത്തിൽ പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്ന് വാതകം ചോർന്നത് ഭീതി പരത്തി.
അപകടത്തെ തുടർന്ന് അഗ്നിരക്ഷാ സേനയുടെ ഏഴ് യൂണിറ്റ് സ്ഥലത്തെത്തി. ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. വാഹനങ്ങളെ മറ്റുവഴികളിലൂടെ തിരിച്ചുവിട്ടു. ഇന്ത്യൻ ഓയിലിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്. ഈ ഭാഗത്തെ വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. അപകട കാരണം വ്യക്തമായിട്ടില്ല.