ഓച്ചിറ: നിർത്തിയിട്ടിരുന്ന ഗ്യാസ് ടാങ്കറിൽ സിലിണ്ടർ കയറ്റിവന്ന ലോറി ഇടിച്ച് ഒരാൾ മരിച്ചു. കൊല്ലം ഓച്ചിറയിൽ ആണ് സംഭവം. ഗ്യാസ് ടാങ്കറിന്‍റെ ക്ലീനറായ പാലക്കാട് സ്വദേശി മനുവാണ് മരിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ രണ്ടിനാണ് അപകടമുണ്ടായത്. പോലീസും ഫയർഫോഴ്സും ചേർന്ന് മറിഞ്ഞ ലോറി നീക്കം ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ