മലപ്പുറം: തിരൂര്‍ക്കാടിന് സമീപം അരിപ്രയില്‍ പാചക വാതക ടാങ്കർ മറിഞ്ഞു. വാഹനത്തില്‍ നിന്ന് ചെറിയ തോതില്‍ ഗ്യാസ് ചോരുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശവാസികളെ മുഴുവൻ ഒഴിപ്പിച്ചു. ദേശീയ പാതയിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിടുന്നുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് പാലക്കാടേക്ക് പോയ ടാങ്കര്‍ അപകടത്തില്‍ പെട്ടത്. റോഡിന്റെ ഒരു വശത്തേക്ക് വാഹനം മറിയുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അടുത്തുള്ള വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ