തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച വിവാദ കേസിന് പിന്നിൽ എഡിജിപി ബി.സന്ധ്യയാണെന്ന ആരോപണവുമായി ഗംഗേശാനന്ദ രംഗത്ത്. ബി.സന്ധ്യയുടെ സഹോദരനും താനുമായുള്ള തർക്കമാണ് സംഭവത്തിന് ആധാരമെന്നും ഗംഗേശാനന്ദ വെളിപ്പെടുത്തി.

മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഗംഗേശാനന്ദയുടെ വെളിപ്പെടുത്തൽ. തന്റെ നേതൃത്വത്തിൽ ചട്ടന്പിസ്വാമികളുടെ ആശ്രമം പണിയാനുള്ള നീക്കത്തെ എഡിജിപി ബി.സന്ധ്യയുടെ സഹോദരൻ എതിർത്തിരുന്നുവെന്നും ഈ സംഭവത്തിലെ പക തന്നോട് തീർക്കുകയായിരുന്നുവെന്നുമാണ് ഗംഗേശാനന്ദയുടെ ആരോപണം.

ഇപ്പോഴത്തെ സർക്കാരിൽ നിന്നോ പൊലീസിൽ നിന്നോ നീതി ലഭിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമ വിദ്യാർത്ഥിയായ പെൺകുട്ടിയാണ് പീഡന ശ്രമത്തെ ചെറുക്കാനെന്ന പേരിൽ ശ്രീഹരി എന്ന ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്നാണ് കേസ്. പിന്നീട് കാമുകൻ അയ്യപ്പദാസിനെ കുറ്റപ്പെടുത്തി പെൺകുട്ടി ഗംഗേശാനന്ദയുടെ ഭാഗം ചേർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ