scorecardresearch

മേയർ ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ വാഹനങ്ങൾ തിരിച്ചുകൊടുക്കാൻ തയ്യാർ; പകരം 150 വണ്ടികളിറക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

കോർപ്പറേഷന്റെ ഇലക്ട്രീക് ബസുകൾ തിരുവനന്തപുരത്തിനു പുറത്തേക്ക് ഓടുന്നില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞു

കോർപ്പറേഷന്റെ ഇലക്ട്രീക് ബസുകൾ തിരുവനന്തപുരത്തിനു പുറത്തേക്ക് ഓടുന്നില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞു

author-image
WebDesk
New Update
Ganesh Kumar

ചിത്രം: ഫേസ്ബുക്ക്

തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ നഗരത്തിൽ ഓടിയാൽ മതിയെന്ന തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി രാജേഷിന്റെ നിലപാടിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. വിഷയത്തിൽ കോർപ്പറേഷൻ കത്തു നൽകിയിട്ടില്ലെന്നും വാഹനങ്ങൾ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ കോർപ്പറേഷന്റെ വാഹനങ്ങൾ തിരികെ നൽകുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

Advertisment

ബസുകൾ കോർപ്പറേഷൻ വാങ്ങിയതെന്ന് പറയാനാകില്ലെന്നും സംസ്ഥാനത്തിന്റെ ഷെയർ 500 കോടി രൂപയാണെന്നും മന്ത്രി പറഞ്ഞു. 60 ശതമാനം വിഹിതവും സംസ്ഥാനത്തിന്‍റേതാണ്. തിരുവനന്തപുരം കോർപ്പറേഷന്റെ വകയായി 135.7 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷന്റെ പണവും സംസ്ഥാന സർക്കാറിന്റെ ഷെയറും സംസ്ഥാന ഖജനാവിൽ നിന്നു പോകുന്നതാണെന്നും മന്ത്രി പറഞ്ഞു.

Also Read: മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ സംസ്കാരം ഇന്ന് നടക്കും

കോർപ്പറേഷന്റെ ഇലക്ട്രീക് ബസുകൾ തിരുവനന്തപുരത്തിനു പുറത്തേക്ക് ഓടുന്നില്ല. ഇലക്ട്രീക് ബസുകൾക്ക് താരതമ്യേന മെയിന്റനൻസ് കൂടുതലാണ്. നെടുമങ്ങാടുള്ളവരെയും പോത്തൻകോടുള്ളവരെയും ആറ്റിങ്ങലുള്ളവരെയും നെയ്യാറ്റിൻകരയിൽ താമസിക്കുന്നവരെയും തിരുവനന്തപുരത്തേക്ക് കൊണ്ടുവരാൻ പറ്റില്ലെന്നോ വണ്ടിയിൽ കയറ്റില്ലെന്നോ പറയാൻ കേരള സർക്കാരിന് കഴിയില്ലെന്നും അത് പറയില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

കോർപ്പറേഷൻ ആവശ്യപ്പെട്ടാൽ 113 വാഹനങ്ങളും തിരികെ നൽകും. കോർപ്പറേഷന് ഈ വാഹനങ്ങൾ ഇഷ്ടമുള്ള സ്ഥലത്ത് ഇടാം. കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളിൽ ഇടാനാകില്ല. പകരം 150 ബസുകൾ പുറത്തുനിന്ന് കൊണ്ടുവരുമെന്നും ഗണേഷ് കുമാർ പറഞ്ഞു. ഇലട്രിക് ബസുകൾ വിട്ടുകൊടുത്താൽ കെഎസ്ആര്‍ടിസി നഷ്ടത്തിലാകുമെന്ന പ്രചാരണം തെറ്റാണെന്നും റൂട്ടുകൾ പരിഷ്കരിച്ചതോടെയാണ് ഇലട്രിക് ബസുകളുടെ വരുമാനത്തിൽ വർധനവ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി കോര്‍പ്പറേഷന്‍ കെഎസ്ആര്‍ടിസിക്കു നല്‍കിയ ഇലക്ട്രിക് ബസുകള്‍ നഗരത്തിനുള്ളില്‍ തന്നെ ഓടിയാല്‍ മതിയെന്നായിരുന്നു മേയര്‍ വി.വി രാജേഷ് കഴിഞ്ഞ ദിവസം നിലപാടെടുത്തത്. കോർപ്പറേഷൻ നൽകിയ 113 ഇലക്ട്രിക് ബസുകൾ നഗരപരിധിക്ക് പുറത്തേക്ക് സർവീസ് നടത്തുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും കെഎസ്ആർടിസിയുടെ ലാഭവും നഷ്ടവും നോക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്നും വി.വി രാജേഷ് പറഞ്ഞിരുന്നു.

Read More: 200 കിലോ കഞ്ചാവ് എലി തിന്നെന്ന് പൊലീസ്; മയക്കുമരുന്ന് കേസിലെ പ്രതിയെ വെറുതെ വിട്ട് കോടതി

Ksrtc Trivandrum Ganesh Kumar Corporation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: