Latest News

രാജിവെച്ച നടിമാര്‍ അമ്മയില്‍ കുഴപ്പം സൃഷ്ടിക്കുന്നവരാണ്: ശബ്ദരേഖ തന്റേതാണെന്ന് ഗണേഷ് കുമാര്‍

ഇടവേള ബാബുവിന് അയച്ച സന്ദേശം ചോര്‍ത്തിയത് അമ്മയിലെ തന്നെ അംഗങ്ങളാണെന്നാണ് സൂചന

കൊ​ല്ലം: താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കെബി ഗണേഷ്കുമാര്‍ അയച്ച ശബ്ദ സന്ദേശം പുറത്തായി. അ​മ്മ ഒ​രു രാ​ഷ്ട്രീ​യ സം​ഘ​ട​ന​യ​ല്ലെ​ന്നും പൊ​തു​ജ​ന പി​ന്തു​ണ​യു​ടെ ആ​വ​ശ്യ​വു​മി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ പ​റ​യു​ന്ന ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. ‘ജ​ന​ങ്ങ​ളു​ടെ കൈ​യ​ടി വാ​ങ്ങാ​നു​ള്ള സം​ഘ​ട​ന​യു​മ​ല്ല ഇ​ത്. രാജിവെച്ച നാല് നടിമാര്‍ അമ്മയോട് ശത്രുത പുലര്‍ത്തുന്നവരാണ്. അമ്മയില്‍ കുഴപ്പം സൃഷ്ടിക്കുന്നവരാണ്. സിനിമയിലും സജീവമല്ല, അമ്മയിലും സജീവമല്ല’, ഗണേഷ് കുമാര്‍ ശബ്ദരേഖയില്‍ പറയുന്നു.

ഇ​ട​വേ​ള ബാ​ബു​വു​മാ​യു​ള്ള ശ​ബ്ദ​സ​ന്ദേ​ശം ത​ന്‍റേ​ത് ത​ന്നെ​യാ​ണെ​ന്ന് ഗ​ണേ​ഷ് മാധ്യമങ്ങളോട് പ​റ​ഞ്ഞു.’ഞാന്‍ അമ്മയുടെ ജനറല്‍ സെക്രട്ടറിക്ക് അയച്ച ശബ്ദരേഖയാണത്. ശ​ബ്ദ​രേ​ഖ പു​റ​ത്ത് പോ​യ​ത് എ​ങ്ങ​നെ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ദി​ലീ​പി​നെ താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ താ​ൻ പ​ങ്കാ​ളി​യ​ല്ല. . മാ​ധ്യ​മ​ങ്ങ​ൾ ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണ്. ഇ​തു​കൊ​ണ്ടൊ​ന്നും സം​ഘ​ട​ന​യെ ത​ക​ർ​ക്കാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്നും ഗ​ണേ​ഷ് കു​മാ​ർ കൂട്ടിച്ചേർത്തു.

‘രാ​ഷ്ട്രീ​യ​ക്കാ​ർ ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ ചാ​ന​ലു​ക​ളി​ൽ പേ​ര് വ​രാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണ്. അവര്‍ക്കൊന്നും രാഷ്ട്രീയത്തില്‍ യാതൊരു പ്രസക്തിയും ഇല്ല. ഇതിനൊന്നും നമ്മള്‍ മറുപടി കൊടുക്കാന്‍ പോവരുത്. പ​ത്ര​വാ​ർ​ത്ത​യും ഫെയ്​സ്ബു​ക്കും ക​ണ്ട് ന​മ്മ​ൾ പേ​ടി​ക്ക​രു​ത്. വാ​ർ​ത്ത​ക​ൾ ര​ണ്ടു ദി​വ​സം​കൊ​ണ്ട് അ​ട​ങ്ങു​മെ​ന്നും ഗ​ണേ​ഷ്കു​മാ​ർ ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ganesh kumar admits the responsibility of leaked audio

Next Story
സീറോ മലബാർ സഭ ഭൂമിയിടപാടിൽ കളളപ്പണം; അക്കൗണ്ടുകൾ മരവിപ്പിച്ചുആർച്ച് ബിഷപ്പ്, മേജർ ആർച്ച് ബിഷപ്പ്, കർദ്ദിനാൾ, Arch Bishop, Major Arch Bishop, Mar George Alanjeri, ഭൂമിയിടപാട്, കോടതി കേസ്, സിജെഎം കോടതി,
The moderation of comments is automated and not cleared manually by malayalam.indianexpress.com