മാഹി: പ്രമുഖ ഗാന്ധിയനും വാഗ്മിയുമായ പാനൂരിലെ കെ.പി.എ.റഹിം മാസ്റ്റര്‍ അന്തരിച്ചു. മാഹിയില്‍ ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കവെയാണ് മരണം സംഭവിച്ചത്. 69 വയസായിരുന്നു. ഗാന്ധി സന്ദര്‍ശിച്ച മാഹി പുത്തലത്തെ ക്ഷേത്ര സന്നിധിയില്‍ എത്തിയപ്പോള്‍ അതിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

മഹാത്മ ഗാന്ധിയുടെ മാഹി സന്ദര്‍ശനത്തിന്റെ 85-ാമത് വാര്‍ഷികവുമായി ബന്ധപ്പെട്ട് മയ്യഴിയില്‍ നടക്കുന്ന ഗാന്ധിയന്‍ സ്മൃതി സംഗമത്തില്‍ പ്രസംഗിച്ച് കൊണ്ടിരിക്കെ കുഴഞ്ഞ് വീണ് അന്ത്യം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഗാന്ധിജിക്ക് എതിരെ എഴുത്തുകാരി അരുന്ധതി റോയ് നടത്തിയ പരാമര്‍ശത്തെ കുറിച്ച് സംസാരിച്ച അദ്ദേഹം ഗാന്ധി ആശയങ്ങള്‍ സംസാരിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംസ്കാരം പിന്നീട് നടക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.