ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടി; പാലക്കാട് നഗരസഭയിൽ വീണ്ടും വിവാദം

നേരത്തെ, തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പാലക്കാട് നഗരസഭ കെട്ടിടത്തിനു മുകളിൽ ‘ജയ് ശ്രീറാം’ എന്നെഴുതിയ കൂറ്റൻ ബാനർ ഉയർത്തി ബിജെപി ആഹ്ളാദപ്രകടനം നടത്തിയത് വിവാദമായിരുന്നു

പാലക്കാട്: നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയത് വൻ വിവാദമാകുന്നു. നഗരസഭയിലെ ഗാന്ധി പ്രതിമയുടെ കഴുത്തിൽ ബിജെപിയുടെ കൊടി കിടക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. നിരവധിപേർ ഇതിനെതിരെ രംഗത്തെത്തി. സംഭവം വിവാദമായതോടെ പൊലീസ് എത്തി കൊടി നീക്കം ചെയ്‌തു.

ഗാന്ധി പ്രതിമയില്‍ പതാക കണ്ടതിനെ തുടര്‍ന്ന് നഗരസഭയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിമയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു.  ഇതിനു പിന്നാലെയാണ് പൊലീസ് സ്ഥലത്തെത്തി കൊടി നീക്കം ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭാ ചെയര്‍പേഴ്‌സണിന്റെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് ബിജെപി രംഗത്തെത്തി. ബിജെപി പ്രവര്‍ത്തകര്‍ ഒരിക്കലും ഇപ്രകാരം ചെയ്യില്ലെന്നും മറ്റാരോ ബോധപൂര്‍വം ചെയ്തതാണെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ.കൃഷ്‌ണദാസ് പറഞ്ഞു.

Read Also: സ്‌പീക്കറെ നീക്കണമെന്ന പ്രമേയം 21 ന് ചർച്ചയ്‌ക്കെടുക്കും; സഭാ ചരിത്രത്തിൽ മൂന്നാം തവണ

നേരത്തെ, തദ്ദേശ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പാലക്കാട് നഗരസഭ കെട്ടിടത്തിനു മുകളിൽ ‘ജയ് ശ്രീറാം’ എന്നെഴുതിയ കൂറ്റൻ ബാനർ ഉയർത്തി ബിജെപി ആഹ്ളാദപ്രകടനം നടത്തിയത് വിവാദമായിരുന്നു. കെട്ടിടത്തിന്റെ ഒരുഭാഗത്ത് ‘ജയ് ശ്രീറാം’ എന്നെഴുതിയ ബാനറും മറ്റൊരുഭാഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ചിത്രങ്ങൾ അടങ്ങിയ ബാനറുമാണ് ബിജെപി പ്രവർത്തകർ ഉയർത്തിയത്. ഇത് പ്രകോപനപരമാണെന്നും മതനിരപേക്ഷതയ്‌ക്കുള്ള വെല്ലുവിളിയാണെന്നുമാരോപിച്ച് നിരവധിപേർ രംഗത്തെത്തി. ‘ജയ് ശ്രീറാം’ ബാനർ ഉയർത്തിയവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ 2015 നേക്കാൾ ഭൂരിപക്ഷത്തോടെയാണ് പാലക്കാട് നഗരസഭയിലെ ഭരണം ബിജെപി നിലനിർത്തിയത്. നഗരസഭയിലെ 52 വാര്‍ഡുകളില്‍ 28 സീറ്റുകളാണ് ബിജെപി നേടിയത്. കേവല ഭൂരിപക്ഷത്തിന് 27 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ തവണ 24 സീറ്റ് മാത്രമായിരുന്നു ബിജെപിയ്‌ക്ക് ഉണ്ടായിരുന്നത്. അവിശ്വാസപ്രമേയത്തെ കഷ്‌ടിച്ച് മറികടന്നാണ് കഴിഞ്ഞ തവണ ബിജെപി ഭരണം പൂർത്തിയാക്കിയത്. ഇത്തവണ നഗരസഭയിൽ കോൺഗ്രസിന് നേടാനായത് 13 സീറ്റുകൾ മാത്രം. ഇടതുമുന്നണി ഏഴ് സീറ്റിലേക്ക് ചുരുങ്ങി. നേരത്തെ ഒൻപത് സീറ്റുണ്ടായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Gandhiji statue bjp flag palakkad municipality

Next Story
സ്‌പീക്കറെ നീക്കണമെന്ന പ്രമേയം 21 ന് ചർച്ചയ്‌ക്കെടുക്കും; സഭാ ചരിത്രത്തിൽ മൂന്നാം തവണP Sreeramakrishnan,Sreeramakrishnan to be questioned,dollar smuggling,dollar smuggling case,ചോദ്യം ചെയ്യലിന് ഹാജരാകാൻ,ഡോളർ കടത്ത്,ഡോളർ കടത്ത് കേസിൽ,സ്പീക്കർക്ക് നോട്ടീസ്,dollar, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com