കൊച്ചി: എറണാകുളം കച്ചേരിപ്പടിയിൽ സ്ഥാപിച്ചിരുന്ന ഗാന്ധിപ്രതിമ അജ്ഞാതർ തകർത്തു. ഇന്ന് രാവിലെയാണ് പ്രതിമ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഗാന്ധിഭവന് മുന്നിൽ മെട്രോ ട്രെയിൻ കടന്നുപോകുന്ന പാലത്തിന് താഴെയായി ഉണ്ടായിരുന്ന പ്രതിമയാണ് തകർക്കപ്പെട്ടത്.

Gandhi Statue, Gandhi Statue In Ernakulam, Ernakulam Gandhi Bhavan, ഗാന്ധി പ്രതിമ, എറണാകുളത്തെ ഗാന്ധി പ്രതിമ, ഗാന്ധി പ്രതിമ തകർത്തു

ആരാണ് പ്രതിമ തകർത്തതെന്ന് വ്യക്തമല്ല. ഇന്ന് രാവിലെ സമീപത്തുളള ബ്രൗൺ റസ്റ്ററന്റ് ഉടമയാണ് സംഭവം പൊലീസിനെ അറിയിച്ചത്. “ഇന്നലെ രാത്രി എട്ട് മണി വരെ പ്രതിമയ്ക്ക് യാതൊരു കുഴപ്പവും സംഭവിച്ചിരുന്നില്ല. എന്നാൽ ഇന്ന് രാവിലെ പ്രതിമ പടിഞ്ഞാറോട്ട് തിരിച്ച് വച്ച നിലയിൽ കണ്ടു. ഏതാണ്ട് 15 മിനിറ്റ് കഴിഞ്ഞപ്പോൾ പ്രതിമ താഴെ വീണു”, എന്ന് ഹോട്ടലുടമ തങ്ങളോട് പറഞ്ഞതായി ജേക്കബ് വടക്കാഞ്ചേരി ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

എറണാകുളം സെൻട്രൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. സമീപത്തെ കടകളിൽ നിന്നുളള സിസിടിവി ദൃശ്യങ്ങൾ പ്രകാരം അക്രമികളെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. എന്നാൽ അടുത്തുളള കടകളിലൊന്നും സിസിടിവി ക്യാമറകളില്ലായെന്നാണ് ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രതിനിധികൾ പറഞ്ഞത്.

അതേസമയം കേസ് രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ഒരാളെ പൊലീസ് പിടികൂടി. “ഉത്തരേന്ത്യക്കാരനായ ദീപു എന്നൊരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അയാൾ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഒരാളാണ്. മാനസിക ആരോഗ്യം ഇല്ലാത്തയാളാണെന്നാണ് കരുതുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്,” എറണാകുളം സെൻട്രൽ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ അനന്തലാൽ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ