കോഴിക്കോട്: ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലൂ​ടെ​യു​ള്ള ഗെ​യി​ല്‍ വാ​ത​ക പൈ​പ്പ് ലൈ​നി​ന്‍റെ അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ച് സ​മ​ര സ​മി​തി. ന​ഷ്ട​പ​രി​ഹാ​രം ഇ​ര​ട്ടി​യാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം ത​ള്ളിയ സ​മ​ര സ​മി​തി സ​മ​രം തു​ട​രു​മെ​ന്ന് അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന യോ​ഗ​ത്തി​ലു​ണ്ടാ​യ തീ​രു​മാ​ന​ങ്ങ​ളാണ് സ​മ​ര സ​മി​തി ത​ള്ളിയത്.

ഭൂ​മി​ക്ക് വി​പ​ണി​വി​ല​യു​ടെ നാ​ലി​ര​ട്ടി ല​ഭ്യ​മാ​ക്ക​ണം, ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലൂ​ടെ​യു​ള്ള വാ​ത​ക പൈ​പ്പ് ലൈ​നി​ന്‍റെ അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റ​ണം, സ​മ​ര​ത്തി​നി​ടെ അ​റ​സ്റ്റു​ചെ​യ്ത് ജ​യി​ലി​ല​ട​ച്ച​വ​രെ വി​ട്ട​യ​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. സ​ഹ​ന​സ​മ​രം തു​ട​രാ​നാ​ണ് തീ​രു​മാ​നം. ഏ​ഴ് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള സ​മ​ര​സ​മി​തി നേ​താ​ക്ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി 18 ന് ​മു​ക്ക​ത്ത് യോ​ഗം ചേ​രാ​നും സ​മ​ര സ​മി​തി തീ​രു​മാ​നി​ച്ചു.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലുണ്ടായ തീരുമാനങ്ങള്‍ ഭാഗികമായി സ്വാഗതം ചെയ്യുന്നുവെന്ന് സമര സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, സമരം തുടരാനാണ് ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനമുണ്ടായത്.

പുതുക്കിയ ന്യായവിലയുടെ പത്ത് മടങ്ങായി വിപണിവില നിജപ്പെടുത്തി നഷ്ടപരിഹാരം നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. പത്തുസെന്റോ അതില്‍ താഴെയോ മാത്രം ഭൂമിയുള്ളവര്‍ക്ക് ആശ്വാസധനമായി അഞ്ച് ലക്ഷംരൂപ നല്‍കാനും തീരുമാനമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ