കോഴിക്കോട്: കൊച്ചി -മംഗലാപുരം വാതക പൈപ്പ് ‌ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ കോഴിക്കോട് കളക്‌ടറേറ്റിൽ നടന്ന സർവകക്ഷിയോഗത്തിൽ സമവായമായില്ല.ചർച്ച വിജയകരമായിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കിയപ്പോൾ ചർച്ചയിലെ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്നായിരുന്നു സമരസമിതിയുടെ നിലപാട്.

ഗെയില്‍ വിരുദ്ധ സമരത്തിനിടെ കോഴിക്കോട് മുക്കം എരഞ്ഞിമാവില്‍ സംഘര്‍ഷമുണ്ടായത് തെറ്റിദ്ധാരണയുടെ പുറത്താണ്. ഗെയില്‍ പദ്ധതിയെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണകള്‍ പരിഹരിക്കുമെന്നും വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചു. സർക്കാർ വിളിച്ച സർവകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഗെയില്‍ പൈപ്പ് ലൈന്‍ അലൈന്‍മെന്റ് മാറ്റില്ല. പദ്ധതിക്കായി സ്ഥലം വിട്ട് നൽകുന്നവരിൽ വീടും ഭൂമിയും നഷ്ടമാകുന്നവര്‍ക്ക് സര്‍ക്കാര്‍ പുനരധിവാസം ഉറപ്പാക്കും.

ഭൂമിക്ക് പരമാവധി മാര്‍ക്കറ്റ് വില നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഭൂമി വില ഉയര്‍ത്തുന്ന കാര്യം ഗെയിലുമായി സംസാരിക്കുമെന്നും അദ്ദേഹം കോഴിക്കോട് കളക്ടറേറ്റില്‍ നടന്ന ചര്‍ച്ചക്ക് ശേഷം പ്രതികരിച്ചു. വീ​ടി​ന്‍റെ അ​ഞ്ച് മീ​റ്റ​ര്‍ അ​ടു​ത്ത് കൂ​ടി പൈ​പ്പ് ലൈ​ന്‍ പോ​കു​ന്നെ​ങ്കി​ല്‍ വീ​ടി​ന് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. അ​ഞ്ചു സെ​ന്‍റ് ഭൂ​മി മാ​ത്രം ഉ​ള്ള​വ​രു​ടെ പു​ന​ര​ധി​വാ​സം ഗെ​യി​ല്‍ ഉ​റ​പ്പാ​ക്ക​ണം. ഇ​ക്കാ​ര്യം ഗെ​യി​ല്‍ അ​ധി​കൃ​ത​ര​മാ​യി സം​സാ​രി​ക്കും. സു​ര​ക്ഷ സം​ബ​ന്ധി​ച്ചും ഗെ​യി​ലു​മാ​യി കൂ​ടു​ത​ല്‍ ച​ര്‍​ച്ച ന​ട​ത്തും. ​മ​ന്ത്രി പ​റ​ഞ്ഞു.

പദ്ധതിയെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തും. പൊലീസ് നടപടിയില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും. പദ്ധതി പൂര്‍ണമായും നടപ്പിലാക്കണമെന്നാണ് യോഗത്തിലെ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. സമരക്കാരുമായി നടത്തിയ ചര്‍ച്ച വിജയകരമായിരുന്നു. പൈപ്പിടാനായി ഏറ്റെടുത്ത സ്ഥലത്തിന്റെ രേഖകള്‍ ഹാജരാക്കിയാല്‍ ഒരാഴ്ച്ചക്കുള്ളിൽ നഷ്ടപരിഹാരത്തുക നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.