തിരുവനന്തപുരം: ജി.വി രാജ വി.എച്ച്.എസ് സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് സി.എസിനെ സസ്പെൻഡ് ചെയ്തു. പ്രദീപ് നിരന്തരം ശല്യപ്പെടുത്തുന്നു എന്ന ജീവനക്കാരിയുടെ പരാതിയിന്മേലാണ് നടപടി. ഇതു സംബന്ധിച്ച ഉത്തരവിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഒപ്പിട്ടു.
കഴിഞ്ഞ മാസം മുപ്പതിനാണ് ജീവനക്കാരി വിദ്യഭ്യാസ വകുപ്പിന് പരാതി നൽകിയത്. പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണ റിപ്പോർട്ട് സംഘം പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറി. പ്രദീപിനെ സസ്പെന്‍ഡ് ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ചുമതലപ്പെടുത്തണമെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ ശുപാർശ.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പലിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യാനും അഡീഷണൽ സെക്രട്ടറിക്ക് വകുപ്പുതല അന്വേഷണ ചുമതല നൽകാനും മന്ത്രി ഉത്തരവിട്ടത്.
കായിക വകുപ്പിനും ജീവനക്കാരി പരാതി നൽകിയിട്ടുണ്ട്.
Also Read: മോഡലുകളുടെ മരണം: സൈജു തങ്കച്ചൻ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ