/indian-express-malayalam/media/media_files/uploads/2023/08/sukumaran-nayar-shamseer.jpg)
മിത്ത് വിവാദം തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ജി സുകുമാരാന്‍ നായര്‍
കോട്ടയം: മിത്ത് വിവാദത്തില്‍ സ്പീക്കര്‍ക്കെതിരെ എന്‍എസ്എസ് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ജി സുകുമാരന്‍ നായര്‍. ഇന്ന് ചേര്‍ന്ന എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനുശേഷം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.സ്പീക്കറുടെ വിവാദ പരാമര്‍ശങ്ങളെ സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെ യാതൊരു പ്രതികരണവും ഉണ്ടാകാത്തതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
പ്രശ്നം കൂടുതല്‍ വഷളാക്കാതെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടി എടുക്കാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനു വേണ്ടി നിയമപരമായ മാര്‍ഗങ്ങളുമായി മുന്നോട്ടു പോകാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. സര്‍ക്കാര്‍ പ്രതികരിക്കാത്തതില്‍ എന്‍എസ്എസ് യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തുടര്‍സമരം പ്രഖ്യാപിച്ചിട്ടില്ലെന്നും എന്‍എസ്എസ് അറിയിച്ചു.
അതേസമയം ഷംസീറിനെതിരായ നിലപാടില്‍ എന്‍എസ്എസ് ഉറച്ചുനില്‍ക്കുകയാണ്. ഷംസീറിന്റെ പ്രതികരണം ഉരുണ്ടുകളിയാണെന്ന് എന്‍എസ്എസ് പ്രതികരിച്ചു. എം വി ഗോവിന്ദന്റെ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരം ആകുന്നില്ലെന്നും എന്‍എസ്എസ് വ്യക്തമാക്കി.
അതേസമയം എന്‍എസ്എസ് എടുത്തത് അന്തസ്സുള്ള തീരുമാനമാണെന്ന് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞതിന് അപ്പുറത്തേക്ക് ഒന്നും പറയാനില്ല. എന്‍എസ്എസ് നിയമപരമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്‍എസ്എസ് സംബന്ധിച്ച കാര്യം ജനറല്‍ സെക്രട്ടറി പറയും, ഞാന്‍ പറയുന്നത് ശരിയല്ല. എംഎല്‍എ എന്നുള്ള നിലയില്‍ പറയേണ്ടത് അവിടെ പറയും. ഷംസീറിന്റെ പരാമര്‍ശത്തില്‍ ഇവിടെ പ്രതികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.