തിരുവനന്തപുരം: ചട്ടങ്ങൾ മറികടന്ന് നിയമനം നൽകിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെ മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സർവ്വകലാശാലയിലെ പദവി രാജിവച്ചു. സ്വാ​ശ്ര​യ കോ​ഴ്സു​ക​ളു​ടെ ഡ​യ​റ​ക്ട​റാ​യി​രു​ന്നു ജൂ​ബി​ലി. ത​ന്നേ​യും സു​ധാ​ക​ര​നേ​യും അ​പ​മാ​നി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ജി. സു​ധാ​ക​ര​ന്‍റെ സ​ൽ​പ്പേ​രി​ന് ക​ള​ങ്ക​മേ​ൽ​പ്പി​ക്കാ​ൻ ചി​ല​ർ നീ​ക്കം ന​ട​ത്തു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

കേരള സർവ്വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങളുടെ തലപ്പത്ത് ഡോം ടെക് ഡയക്ടറായി ജൂബിലി നവപ്രഭയ്ക്ക് സ്ഥിരം നിയമനം നൽകിയത് ചട്ടങ്ങൾ മറികടന്നാണെന്ന് ആരോപണമുയർന്നിരുന്നു,​. ആരുടെയും ശുപാർശ പ്രകാരമല്ല തനിക്ക് നിയമനം ലഭിച്ചതെന്നും തന്റെ പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വർദ്ധിപ്പിക്കുവാനോ ശ്രമിച്ചിട്ടില്ലെന്നും നവപ്രഭ വ്യക്തമാക്കി.

‘അ​ദ്ദേ​ഹം ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണിപ്പോ​ലെ സൂക്ഷി​ക്കു​ന്ന​താ​ണ് സ​ൽ​പ്പേ​ര്. അ​ത് ന​ശി​പ്പി​ക്കാൻ ആ​രേ​യും അ​നു​വ​ദി​ക്കി​ല്ലെന്നും വിവാദം ഉയര്‍ന്ന സാഹചര്യത്തിൽ‍ രാജി വയ്ക്കുകയാണെന്നും നവപ്രഭ പറഞ്ഞു. ന​വ​പ്ര​ഭ​യെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ടെ​ക്നോ​ള​ജി ആ​ന്‍​ഡ് എ​ഡ്യൂ​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​റാ​യാ​ണ് നി​യ​മി​ച്ച​ത്. ഇ​തി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​വ​ര്‍​ക്കു​വേ​ണ്ടി യോ​ഗ്യ​ത​യി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ