/indian-express-malayalam/media/media_files/uploads/2018/06/sudhakaran.jpg)
കോഴിക്കോട്: ദിലീപിനെയും അമ്മ സംഘടനയെയും വിമർശിച്ച് മന്ത്രി ജി.സുധാകരൻ. ദിലീപ് ധിക്കാരിയാണെന്നും പണ്ടും ഇപ്പോഴും ദിലീപിനെ കുറിച്ച് നല്ല അഭിപ്രായമില്ലെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയിൽ കൊച്ചി കേന്ദ്രീകരിച്ചുള്ള ലോബി പ്രവർത്തിക്കുന്നുണ്ട്. അതിലെ പ്രധാനിയായിട്ടും ദിലീപിനെ അറസ്‌റ്റ് ചെയ്‌തതിലൂടെ ഇടതുസർക്കാരിന്റെ നിലപാട് വ്യക്‌തമാണെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമക്കാർക്ക് പണത്തിന്റെ അഹങ്കാരമാണെന്നും അത് കേരളത്തിനോട് കാണിക്കേണ്ടെന്നും ജി.സുധാകരൻ പറഞ്ഞു.
അമ്മ ഭാരവാഹികൾ സ്വയം തിരുത്താൻ തയ്യാറാകണം. അമ്മയുടെ ചില ഭാരവാഹികളും സിനിമാ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്നവരും സ്വയം വിമർശനം നടത്തണം. ദിലീപിനെ തിരിച്ചെടുത്തത് ശരിയല്ല. അത് മോഹൻലാൽ ഒറ്റക്ക് ചെയ്‌തതാവില്ല. അമ്മയുടെ ഭരണസമിതി വേണ്ടത്ര ആലോചനയില്ലാതെ പ്രവർത്തിച്ചിരിക്കുകയാണ്. സംസ്കാരത്തിന് ചേരാത്ത നടപടിയാണ് അവിടെ നടക്കുന്നത്.
അഭിമാനമുള്ള സ്ത്രീകളായതിനാലാണ് നടിമാർ രാജിവച്ചത്. അവർ എങ്ങനെയാണ് അവിടെ ഇരിക്കുക. ഇത്തരമൊരു നടപടി സ്വീകരിക്കും മുമ്പ് അവരോട് കൂടിയാലോചിച്ചില്ല. ഒട്ടും ജനാധിപത്യമില്ലാതെയാണ് ആ സംഘടന പ്രവർത്തിക്കുന്നതെന്നും ജി.സുധാകരൻ കുറ്റപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.