ആലപ്പുഴ∙ ശബരിമല വിഷയത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിനും പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് ശശികുമാർ വർമയ്ക്കുമെതിരെ മന്ത്രി ജി.സുധാകരന്റെ വിമർശനം. തിരുവിതാംകൂറിൽ മഹാറാണിയെന്നൊരു പദവിയില്ലെന്നും രാജവാഴ്ച്ച അവസാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയനേതാക്കൾ വിശ്വാസത്തെയും രാഷ്ട്രീയവത്കരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘വേണമെങ്കിൽ പോകാം എന്നുപറയാൻ അവകാശമില്ലെന്ന് പറയുന്നവർ ഫാസിസ്റ്റുകളാണ്. ഭരണഘടനയെ എതിർക്കുന്നത് ഇത്തരക്കാരാണ്. തമ്പുരാട്ടി എവിടത്തെ തമ്പുരാട്ടിയാണ്. തിരുവിതാംകൂർ മഹാറാണി എന്നൊരു പദവിയില്ല. രാജകുടുംബവും ഇല്ല. രാജവാഴ്ച അവസാനിച്ചതാണ്. പഴയ രാജകുടുംബം എന്നാണ് പറയേണ്ടത്,’ മന്ത്രി പറഞ്ഞു.

‘ശശികുമാർ വർമ മുൻ എസ്എഫ്ഐക്കാരനാണ്. പാർട്ടിയുടെ ഉപ്പും ചോറും തിന്നിട്ട് ഇപ്പോൾ സർക്കാരിനെ ആക്ഷേപിക്കുന്നു. സർക്കാരിനെതിരെ അസംബന്ധം പറയാൻ ആരാണ് അനുമതി നൽകിയത്. പാർട്ടിയുടെ ഉപ്പും ചോറും തിന്നവർ ഇപ്പോൾ കമ്യൂണിസ്റ്റുകാരെ ആക്ഷേപിക്കുകയാണ്. വിശ്വാസത്തിന്റെപേരിൽ കോലാഹലം ഉണ്ടാക്കിയാൽ ആർക്കെങ്കിലും കൂടുതൽ വോട്ട് കിട്ടുമോയെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയില്‍ പോകാൻ ഇഷ്ടമില്ലെങ്കിൽ സ്ത്രീകൾ പോകേണ്ട. ഇതിന്റെപേരിൽ എന്തിനാണ് കോലാഹലമുണ്ടാക്കുന്നത്. പൂജയ്ക്ക് സ്ത്രീ-പുരുഷ വ്യത്യാസം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ