പത്തനംതിട്ട: യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതിന് പിന്നാലെ ശുദ്ധികലശം നടത്തിയ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ രംഗത്ത്. തന്ത്രി ബ്രാഹ്മണനല്ലെന്നും ബ്രാഹ്മണ രാക്ഷസനാണെന്നും സുധാകരന്‍ പറഞ്ഞു. അയ്യപ്പനോട് സ്നേഹമില്ലാത്ത ആളാണ് തന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീ കയറിയപ്പോള്‍ ശുദ്ധി കലശം നടത്തിയ തന്ത്രി മനുഷ്യനാണോ. ശബരിമലയില്‍ നിന്നും തന്ത്രിയെ മാറ്റുന്നതില്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് തന്ത്രി ശുദ്ധികലശത്തിന് ഒരുങ്ങില്ല. സുപ്രിംകോടതി വിധിക്കെതിരായ നടപടിയാണ് തന്ത്രി ചെയ്തതെന്ന് മുഖ്യമന്ത്രി അടക്കമുളളവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. തന്ത്രിയെ തത്സ്ഥാനത്ത് നിന്നും നീക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതിന് സ്ഥിരീകരണം ഇല്ലാത്തതിനാലാണ് ശുദ്ധിക്രിയയ്ക്ക് മുതിരാത്തതെന്നാണ് തന്ത്രിയുടെ വിശദീകരണം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ടെങ്കിലും കോടതിയലക്ഷ്യം ആവര്‍ത്തിക്കാതിരിക്കാനാണ് തന്ത്രിയുടെ ചുവടുമാറ്റമെന്നാണ് വിലയിരുത്തല്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ