scorecardresearch

ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞിട്ടില്ലെന്ന് ജി സുധാകരന്‍

ശബരിമലയില്‍ നിത്യബ്രഹ്മചാരി സങ്കല്‍പ്പമുള്ളത് കൊണ്ടാണ് യുവതികളെ പ്രവേശിപ്പിക്കാത്തത്. അത് മാറ്റിപ്പറയുകയോ അട്ടിമറിക്കുകയോ വേണ്ട സുധാകരന്‍ പറഞ്ഞു

ശബരിമലയില്‍ നിത്യബ്രഹ്മചാരി സങ്കല്‍പ്പമുള്ളത് കൊണ്ടാണ് യുവതികളെ പ്രവേശിപ്പിക്കാത്തത്. അത് മാറ്റിപ്പറയുകയോ അട്ടിമറിക്കുകയോ വേണ്ട സുധാകരന്‍ പറഞ്ഞു

author-image
WebDesk
New Update
CPM, G Sudhakaran, CPM enquiry against G Sudhakaran, CPM enquiry over Amblappuzha election campaign, enquiry against G Sudhakaran Amblappuzha, former minister G Sudhakaran, CPM Kerala, Pinarayi Vijayan, ie malayalam

ആലപ്പുഴ: ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതിയെന്ന് പറഞ്ഞിട്ടില്ലെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍. യുവതീപ്രവേശനം വിലക്കി ചട്ടമുണ്ട്, അത് സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. ശബരിമലയിലേത് നിത്യബ്രഹ്മചാരി സങ്കല്‍പ്പമാണ്. അതുകൊണ്ടാണ് യുവതികളെ പ്രവേശിപ്പിക്കാത്തത്. അദ്ദേഹം പറഞ്ഞു.

Advertisment

ശബരിമലയില്‍ 50 വയസ്സുകഴിഞ്ഞ സ്ത്രീകളേ കയറാവൂവെന്ന വാദം അംഗീകരിക്കണമെന്ന തന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു സുധാകരന്‍. ശബരിമലയില്‍ നിത്യബ്രഹ്മചാരി സങ്കല്‍പ്പമുള്ളത് കൊണ്ടാണ് യുവതികളെ പ്രവേശിപ്പിക്കാത്തത്. അത് മാറ്റിപ്പറയുകയോ അട്ടിമറിക്കുകയോ വേണ്ട. ശബരിമലയില്‍ യുവതികളെ വിലക്കി ചട്ടമുണ്ട്. തെല്ലാം നമ്മളെല്ലാവരും ബഹുമാനിച്ച് അംഗീകരിച്ചുപോകുന്ന കാര്യമാണ്.

2006ലെ വിഎസ് സര്‍ക്കാരില്‍ ഞാന്‍ ദേവസ്വം മന്ത്രിയായിരുന്നു. അന്ന് എല്ലാവരോടുമായി ആലോചിച്ച് പുതിയ ദേവസ്വ നിയമം കൊണ്ടുവന്നു. ആ ചട്ടം രാജ്യത്ത് പുതിയൊരു നിയമം കൊണ്ടുവന്നപ്പോഴും മാറ്റിയില്ല. സ്ത്രീയെ വെച്ചപ്പോള്‍ അവരുടെ വയസ് 60 ആക്കി. മലബാര്‍ ദേവസ്വം ബോര്‍ഡില്‍ രണ്ടു സ്ത്രീകള്‍ക്കാണ് ജോലി കൊടുത്തത്. അതും 60 ആണ്. അവിടെ പ്രായവ്യത്യാസമില്ലാതെ മിക്ക ക്ഷേത്രങ്ങളിലും കയറാമെന്നും സുധാകരന്‍ പറഞ്ഞു.

G Sudhakaran Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: