ഹാര്‍ത്താലിന് കട പൂട്ടുന്ന ലാഘവത്തോടെയാണ് ശബരിമല നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞത്; ജി സുധാകരന്‍

ശബരിമലയില്‍ പോകുന്നവരുടെ പൂര്‍വകാലചരിത്രം നോക്കേണ്ടതില്ലെന്നും മന്ത്രി

g sudhakaran, PWD minister

തിരുവനന്തപുരം: സന്നിധാനത്ത് സ്ത്രീകളെത്തിയാല്‍ നട അടച്ച് നാട്ടിലേക്ക് പോകുമെന്ന തന്ത്രി കണ്ഠരര് രാജീവരരുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി ജി സുധാകരന്‍. ഹാര്‍ത്താലിന് കട പൂട്ടുന്ന ലാഘവത്തോടെയാണ് ശബരിമല നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതെന്നായിരുന്നു സുധാകരന്റെ പ്രതികരണം.

തന്ത്രിയുടെ നിലപാട് കേരളം ചര്‍ച്ച ചെയ്യണം. ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയ്ക്കുള്ള മണിമുഴക്കമാണു ശബരിമലയിലുണ്ടായതെന്നും മന്ത്രി പറഞ്ഞു. ശബരിമലയില്‍ പോകുന്നവരുടെ പൂര്‍വകാലചരിത്രം നോക്കേണ്ടതില്ലെന്നും ധൈര്യമുള്ളവര്‍ പോയാല്‍ മതിയെന്നും മന്ത്രി വ്യക്തമമാക്കി. അതേസമയം, ദര്‍ശനത്തിനെത്തിയ സ്ത്രീകള്‍ തിരിച്ചുപോയതു നിരാശാജനകമാണെന്നും സുധാകരന്‍ പറഞ്ഞു.

സന്നിധാനത്തു യുവതികള്‍ എത്തിയാല്‍ നട അടച്ചിട്ടു നാട്ടിലേക്കു പോകുമെന്നായിരുന്നു തന്ത്രി കണ്ഠര് രാജീവര് പറഞ്ഞത്. കുടുംബത്തോട് സംസാരിച്ചശേഷമാണ് തീരുമാനം എന്നും പറഞ്ഞിരുന്നു. ശബരിമല യുദ്ധക്കളമാക്കാതിരിക്കാനുളള വിവേകം പൊലീസിനുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതേസമയം, ശബരിമലയിലേക്ക് പ്രവേശിക്കാന്‍ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് യുവതി പൊലീസിനെ സമീപിച്ചിട്ടുണ്ട്. കേരള ദളിത് ഫെഡറേഷന്‍ നേതാവായ ചാത്തന്നൂര്‍ സ്വദേശി മഞ്ജുവാണ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ഐജിയെ സമീപിച്ചത്. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച്ച നടക്കുകയാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: G sudhakaran hits at sabarimala priest kandararu rajeevararu

Next Story
വിഎസ്സിന് 95Vanitha Mathil, Vanithaa Mathil, വനിതാ മതിൽ, വനിത മതിൽ, കാനം രാജേന്ദ്രൻ, വിഎസ്, വിഎസ് അച്യുതാനന്ദൻ,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
The moderation of comments is automated and not cleared manually by malayalam.indianexpress.com