scorecardresearch

Saji Cherian in Varthamanam Podcast: വ്യക്തിയല്ല പാർട്ടിയാണ് മുഖ്യം; സുധാകരനെ മാറ്റിനിർത്തിയിട്ടില്ല: സജി ചെറിയാൻ

എഴുപത്തിയഞ്ച് വയസ്സെന്ന് പ്രായത്തിന്റെ മാനദണ്ഡം ബാധകമായതോടെയാണ് ജി.സുധാകരന് പദവികളിൽ നിന്ന് ഒഴിയേണ്ടി വന്നത്. എല്ലാ ജില്ലകളിൽ നിന്നുള്ള മുതിർന്ന നേതാക്കളും ഇത്തരത്തിൽ ഒഴിഞ്ഞിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു

എഴുപത്തിയഞ്ച് വയസ്സെന്ന് പ്രായത്തിന്റെ മാനദണ്ഡം ബാധകമായതോടെയാണ് ജി.സുധാകരന് പദവികളിൽ നിന്ന് ഒഴിയേണ്ടി വന്നത്. എല്ലാ ജില്ലകളിൽ നിന്നുള്ള മുതിർന്ന നേതാക്കളും ഇത്തരത്തിൽ ഒഴിഞ്ഞിട്ടുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു

author-image
WebDesk
New Update
Saji Cherian 211

Saji Cherian in Varthamanam Podcast: ജി സുധാകരനെ പാർട്ടിയിൽ നിന്ന് ആരും മാറ്റിനിർത്തിയിട്ടില്ലെന്നും പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്നും മന്ത്രി സജി ചെറിയാൻ. ഇന്ത്യൻ എക്‌സ്പ്രസ് മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

Advertisment

എഴുപത്തിയഞ്ച് വയസ്സെന്ന് പ്രായത്തിന്റെ മാനദണ്ഡം ബാധകമായതോടെയാണ് ജി.സുധാകരന് പദവികളിൽ നിന്ന് ഒഴിയേണ്ടി വന്നത്. എല്ലാ ജില്ലകളിൽ നിന്നുള്ള മുതിർന്ന നേതാക്കളും ഇത്തരത്തിൽ ഒഴിഞ്ഞിട്ടുണ്ട്. ഇതിനുശേഷവും പാർട്ടി ഏൽപ്പിക്കുന്ന കാര്യങ്ങൾ ജി സുധാകരൻ നിർവ്വഹിക്കുന്നുണ്ടെന്നുമാണ് താൻ കരുതുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. 

Also Read:ഭരണഘടന പരാമർശം; മന്ത്രിയെന്ന് നിലയിൽ പറയാൻ പാടില്ലായിരുന്നു: സജി ചെറിയാൻ

"ചില സന്ദർഭങ്ങളിൽ ചില ആളുകൾ കുത്തിയിളക്കുമ്പോൾ പ്രയാസകരമായ ചില കാര്യങ്ങൾ അദ്ദേഹം പറയുന്നുണ്ടെന്നത് വസ്തുതയാണ്. പക്ഷെ എന്നാൽ തങ്ങളാരും ഇതിന് മറുപടി നൽകാറില്ലെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയിൽ ഞങ്ങളെല്ലാം ഏറെ ബഹുമാനിക്കന്ന വ്യക്തിയാണ്. പണ്ട് മുതൽ ചില കാര്യങ്ങളിൽ അഭിപ്രായം തുറന്നുപറയുന്ന ആളാണ് അദ്ദേഹം. സിപിഎമ്മിനെ ദ്രോഹിക്കാൻ ജി.സുധാകരന്റെ ഭാഗത്ത് നിന്ന് ഒരുനടപടിയും ഉണ്ടാകില്ലെന്നാണ് തങ്ങളുടെ വിശ്വാസം."- സജി ചെറിയാൻ പറഞ്ഞു. 

Advertisment

Also Read:ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ പറ്റില്ല; സമഗ്ര സിനിമാനയം ഉടൻ: സജി ചെറിയാൻ

ഒരു വ്യക്തിയെ ആശ്രയിച്ചല്ല സിപിഎം പ്രവർത്തിക്കുന്നത്. താൻ ഉൾപ്പടെ ആര് പാർട്ടിവിട്ട് പോയാലും സിപിഎമ്മിന് ഒന്നും സംഭവിക്കില്ല. കെആർ ഗൗരിയമ്മയുടെ ഉദ്ദാഹരണം ചൂണ്ടിക്കാട്ടി സജി ചെറിയാൻ പറഞ്ഞു. ആശയങ്ങളിൽ സിപിഎം ഒരിക്കലും വെള്ളം ചേർക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

Also Read:അമിതപ്രഖ്യാപനങ്ങൾ താൻ നടത്താറില്ല: കെഎൻ ബാലഗോപാൽ

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുപിടിക്കുമെന്നല്ലാതെ ബിജെപിയ്ക്ക് സീറ്റുകൾ ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു. ക്രൈസ്തവ വിഭാഗത്തിനിടയിൽ സിപിഎമ്മിന് മുമ്പൊരിക്കലും ഇല്ലാത്ത തരത്തിൽ നിർണായക സ്വാധീനമുണ്ട്. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള ചില നേതാക്കൾ ബിജെപിയിൽ പോകുന്നത് അധികാരം നോക്കി മാത്രമാണ്. എന്നാൽ ജോർജ് കുര്യന്റെ കാര്യത്തിൽ സ്ഥിതി വിത്യാസമാണ്. അയാൾ ചെറുപ്പം മുതൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചയാളാണെന്നും സജി ചെറിയാൻ പറഞ്ഞു.

Read More: വീണ്ടും എൽഡിഎഫ് അധികാരത്തിലെത്തും; വിഡി സതീശൻ പിണറായിയുടെ ഐശ്വര്യം: വെള്ളാപ്പള്ളി നടേശൻ

Saji Cherian

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: