തി​രു​വ​ന​ന്ത​പു​രം: സെന്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍. തിരഞ്ഞെടുപ്പിന്റെ സമയത്ത് യുഡിഎഫിന് വേണ്ടി വോട്ട് പിടിച്ചയാളാണ് സെന്‍കുമാറെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. സെന്‍കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ വലിയ ആളാണെന്നും അദ്ദേഹം പരിഹസിച്ചു.

“സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ ആരേയും അനുവദിക്കില്ല. തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി വോട്ട് പിടിച്ചയാളാണ് സെന്‍കുമാര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തനിക്കെതിരെ സെന്‍കുമാര്‍ ചെയ്തത് ഒന്നും പറയുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ തിരിഞ്ഞ് സ്വയം തോല്‍പിക്കുകയാണ് സെന്‍കുമാര്‍ ചെയ്തതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സെ​ൻ​കു​മാ​റി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ അ​ണി​യ​റ​യി​ൽ നീ​ക്കം ന​ട​ക്കു​ന്നതിനിടെയാണ് സുധാകരന്റെ വിമര്‍ശനം. സെ​ൻ​കു​മാ​റി​ന്‍റെ നി​യ​മ​ന​ത്തി​ൽ ചൊ​വ്വാ​ഴ്ച തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മ​ന്ത്രി​സ​ഭാ തീ​രു​മാ​നം​വ​രെ കാ​ത്തി​രി​ക്കാ​ൻ സെ​ൻ​കു​മാ​ർ ത​യാ​റാ​കും. അ​തി​നാ​ലാ​ണ് കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യി​ൽ​നി​ന്നും സെ​ൻ​കു​മാ​ർ പി​ന്മാ​റി​യ​തെ​ന്നാ​ണ് വി​വ​രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ