ആലപ്പുഴ: മെട്രോമാൻ ഇ ശ്രീധരനെ വിമർശിച്ച് മന്ത്രി ജി സുധാകരൻ രംഗത്ത്. കൊച്ചി മെട്രോയുടെ നിർമാണത്തിന് ആവശ്യമായ പണവും സ്ഥലവും കൊടുത്തത് സർക്കാരാണെന്നും മെട്രോ എന്ന് പറഞ്ഞാല്‍ ഇ ശ്രീധരന്റെ മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചില്ലായിരുന്നെങ്കിൽ ഈ വർഷവും മെട്രോ യാഥാർഥ്യമാകില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ