/indian-express-malayalam/media/media_files/uploads/2018/10/madhavan-0c8a18085af27d32287465bb60458934.jpg)
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനുമായിരുന്ന ജി.രാമന്‍ നായര്‍ ഉള്‍പ്പെട അഞ്ച് പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയില്‍ താന്‍ ചേരുമെന്ന് ജി.രാമന്‍ നായര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തില്‍ ബിജെപി പത്തനംതിട്ടയില്‍ നടത്തിയ യോഗം രാമന്‍ നായര്‍ ഉദ്ഘാടനം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തതോടെയാണ് രാമന്‍ നായര്‍ പാര്‍ട്ടി വിടുമെന്ന് അറിയിച്ചത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ജി.രാമന്‍ നായര്‍. ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും അവര്‍ തന്നെ സ്വാഗതം ചെയ്തതായും രാമന്‍ നായര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് ഈ കാര്യത്തില്‍ തന്നെ സഹായിക്കാനും സംരക്ഷിക്കാനും തയ്യാറായില്ലെങ്കില്‍ അവിടേക്ക് പോകാതെ മറ്റ് വഴിയില്ലെന്നും രാമന്‍ നായര്‍ പറഞ്ഞിരുന്നു.
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍, വനിതാ കമ്മീഷന്‍ മുൻ അഗം പ്രമീളാ ദേവി, സി.തോമസ് ജോണ്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്‍റ് കരകുളം ദിവാകരന്‍ നായര്‍ എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.
ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് നടന്ന പ്രത്യേക ചടങ്ങില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇവര്‍ക്ക് അംഗത്വം നല്‍കി. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ ബിജെപിയുമായി മുമ്പ് തന്നെ സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്. പ്രമീള ദേവി കോണ്‍ഗ്രസ് ഭരണകാലത്താണ് വനിതാ കമ്മീഷന്‍ അംഗമായി പ്രവര്‍ത്തിച്ചത്. എന്‍എസ്എസ് കോളേജ് ഇംഗ്ലീഷ് അധ്യാപിക, കവി എന്നീ നിലകളില്‍ ശ്രദ്ധേയയാണ്. മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. സെന്‍കുമാറിനെ കൂടാതെ പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ്മ, നാരായണ വര്‍മ്മ എന്നിവരും അമിത് ഷായെ കണ്ട് ചര്‍ച്ച നടത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.