scorecardresearch
Latest News

ഭാരത് ജോഡോ യാത്രയുടെ പേരില്‍ ഭീഷണിപ്പെടുത്തി പണപ്പിരിവ്: മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

പുനലൂര്‍ സ്വദേശികള്‍ നടത്തുന്ന പച്ചക്കറിക്കടയിലാണ് സംഭാവന ചോദിച്ച് പ്രവര്‍ത്തകര്‍ എത്തിയത്

ഭാരത് ജോഡോ യാത്രയുടെ പേരില്‍ ഭീഷണിപ്പെടുത്തി പണപ്പിരിവ്: മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

കൊല്ലം:രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പേരില്‍ നിര്‍ബന്ധിത പണപ്പിരിവ് നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. ഭാരത് ജോഡോ യാത്ര കൊല്ലത്ത് പര്യടനം നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകള്‍ വ്യാപാരിയെ സംഭാവനയ്ക്കായി ഭീഷണിപ്പെടുത്തിയെന്ന പരാതി ഉയര്‍ന്നത്.

കൊല്ലത്ത് കുന്നിക്കോട് ടൗണില്‍ പുനലൂര്‍ സ്വദേശികള്‍ നടത്തുന്ന പച്ചക്കറിക്കടയിലാണ് സംഭാവന ചോദിച്ച് പ്രവര്‍ത്തകര്‍ എത്തിയത്. കടയിലുണ്ടായിരുന്ന അനസ് എന്നയാളോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 2000 രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ 500 രൂപ നല്‍കാമെന്നാണ് അനസ് പറഞ്ഞത്. ഇതില്‍ പ്രകോപിതരായ പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞ് തര്‍ക്കിക്കുകയായിരുന്നുവെന്നും കടയിലെ സാധനങ്ങള്‍ നശിപ്പിച്ചതായും കടയുടമ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീന്‍, ഡിസിസി അംഗം കുഞ്ഞിക്കോട്ട് ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച് അനീഷ് ഖാന്‍ എന്നിവരെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചിരിക്കുന്നത്. ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും കോണ്‍ഗ്രസ് ആശയങ്ങള്‍ക്കെതിരായാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചു. സംഭവത്തിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. സംഭവം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Fundraising behalf of bharat jodo yatra three congress leaders suspended