scorecardresearch

Latest News

കോവിഡ്: സ്കൂളുകളുടെ പ്രവർത്തനം ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം

ഓഫ്‌ലൈൻ ക്ലാസുകൾ നടത്തുന്നതിന് വേണ്ടിയുള്ള വിശദമായ മാർഗരേഖയും ഇന്ന് പുറത്തിറക്കും

School Reopening
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ സ്‌കൂളുകളുടെ പ്രവർത്തനം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ഇന്ന് ചേരും. രാവിലെ പതിനൊന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ചേംബറിലാണ് യോഗം. ഓഫ്‌ലൈൻ ക്ലാസുകൾ നടത്തുന്നതിന് വേണ്ടിയുള്ള വിശദമായ മാർഗരേഖയും ഇന്ന് പുറത്തിറക്കും.

പത്ത് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളുടെ പ്രവർത്തനം സംബന്ധിച്ചാണ് മാർഗരേഖ. ക്ലാസ് സമയവും എത്ര കുട്ടികളെ വരെ പ്രവേശിപ്പിക്കണം എന്ന വിവരങ്ങളും മാർഗരേഖയിലുണ്ടാകും. കുട്ടികൾ പരസ്‌പരം കൂടുതൽ ഇടപഴകുന്നത് രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്നതിനാൽ ഗ്രൂപ്പുകളായി തിരിച്ചു അധ്യയനം നൽകുന്നതും പരിഗണനയിൽ വന്നേക്കും.

ജനുവരി 21 മുതൽ രണ്ടാഴ്ചത്തേക്ക് ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ ഓൺലൈൻ ആക്കാൻ കഴിഞ്ഞ കോവിഡ് അവലോകനയോഗത്തിൽ തീരുമാനമായിരുന്നു. ഇതു സംബന്ധിച്ച വിശദാംശങ്ങളും മാർഗരേഖയിലുണ്ടാകും.

Also Read: ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ വാക്‌സിനേഷന്‍; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

അതേസമയം, ജനുവരി 19 മുതല്‍ കുട്ടികൾക്കായി സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Functioning of schools education department high level meeting today